സിഡ്നി: ബ്രിസ്ബേനിലെ ഗാബ്ബയിലെ ചരിത്രവിജയത്തോടെ ആസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കി ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ടാഗ് ചെയ്താണ് സ്കോട്ട് ആശംസകൾ അർപ്പിച്ചത്.
'ആസ്ട്രേലിയയിലെ മഹത്തായ പരമ്പര വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും നരേന്ദ്ര മോദിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഏറ്റവും മികച്ച ടീമുകളും ഏറ്റവും മികച്ച കളിക്കാരും തമ്മിലുള്ള കഠിനമായ പോരാട്ടമായിരുന്ന ഇത്. ടിം പെയ്നിനും ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനും ആശ്വാസവചനങ്ങൾ അറിയിക്കുന്നു. അവർ തിരിച്ചുവരും'' -സ്കോട്ട് മോറിസൺ ട്വീറ്റ് ചെയ്തു.
''നന്ദി, സ്കോട്ട് മോറിസൺ. വളരെ ആവേശകരമായ സീരീസായിരുന്നു ഇത്. ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ കളിക്കളത്തിൽ എതിരാളികളും പുറത്ത് നല്ല പങ്കാളികളുമാണ്'' -മറുപടിയായി മോദി റീട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.