മെൽബൺ: രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയൻ ബാറ്റിങ്ങിനെ വരച്ചവരയിൽ നിർത്തിയാണ് പേസർമാർ ഇന്ത്യക്ക് ഉജ്ജ്വല വിജയമൊരുക്കിയത്. രണ്ടാമിന്നിങ്സിൽ ഓസീസിനെ 200 റൺസിൽ ചുരുട്ടിക്കെട്ടുന്ന യജ്ഞത്തിന് തുടക്കമിട്ടത് ഉമേഷ് യാദവായിരുന്നു. വെറും നാലു റൺസെടുത്ത ജോ ബേൺസിനെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഏൽപിച്ച് ഉമേഷ് യാദവ് തുടക്കം കുറിച്ച ആക്രമണം ഗംഭീരമായി മറ്റുള്ളവർ പൂർത്തിയാക്കി.
മൂന്നാം ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യയെ അലട്ടുന്നത് ഉമേഷ് യാദവിന് ബൗൾ ചെയ്യാനാവുമോ എന്ന ആശങ്കയാണ്. രണ്ടാമിന്നിങ്സിൽ 3.3 ഓവർമാത്രം ബൗൾ ചെയ്ത യാദവ് കണങ്കാലിെൻറ പേശിക്ക് പരിക്കേറ്റ് മുടന്തിയാണ് മൈതാനം വിട്ടത്. സ്കാനിങ്ങിന് വിധേയനാക്കിയ ഉമേഷിന് മൂന്നാം ടെസ്റ്റിൽ കളിക്കാൻ സാധ്യതയില്ലെന്ന് ടീം വൃത്തങ്ങൾ അറിയിക്കുന്നു.
യാദവില്ലെങ്കിൽ മിക്കവാറും തമിഴനാട്ടുകാരൻ ടി. നടരാജന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും. ആസ്ട്രേലിയക്കെതിരെ ട്വൻറി 20 പരമ്പരയിൽ അരങ്ങേറാൻ അവസരം കിട്ടിയ നടരാജൻ നെറ്റ്സ് ബൗളറായി ടീമിനൊപ്പം തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.