രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ക്രിക്കറ്റ് താരങ്ങൾ - ചിത്രങ്ങളിലൂടെ

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പ​​ങ്കെടുക്കുന്നുണ്ട്. ഒപ്പം സിനിമ-ടെലിവിഷൻ, കായിക, വ്യവസായ രംഗത്തെ പ്രമുഖർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ക്രിക്കറ്റ് താരങ്ങൾ

ഞായറാഴ്ച (ജനുവരി 21) അയോധ്യയിലെത്തിയ ചുരുക്കം ചില പ്രമുഖരിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ.


വെങ്കിടേഷ് പ്രസാദ് ഞായറാഴ്ച തന്നെ പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തി.


ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയാണ് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഏറ്റവും ഒടുവിലത്തെ ക്രിക്കറ്റ് താരം.


ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കർ ചടങ്ങിലേക്കുള്ള പ്രത്യേക ക്ഷണം സ്വീകരിക്കുന്നു.


ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്ര 'പ്രാണപ്രതിഷ്ഠ' ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ജാർഖണ്ഡിൽ നിന്നുള്ള 16 വ്യക്തികളിൽ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) ക്യാപ്റ്റൻ എംഎസ് ധോണിയും ഉൾപ്പെടുന്നു.


ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ഇതിഹാസ ബാറ്റർ വിരാട് കോഹ്‌ലിക്കും ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയ്ക്കും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ഷണം ലഭിച്ചത്.



Tags:    
News Summary - Ayodhya Ram Temple: List Of Cricket Icons Invited For Pran Pratishtha Ceremony - In Pics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.