ഇന്നാണ് ഐ.പി.എൽ എൽ ക്ലാസിക്കോ എന്ന് വിശേഷണമുള്ള ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ് പോരാട്ടം. വൈകീട്ട് 7.30ന് നടക്കുന്ന ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം നടക്കുക. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ സൂപ്പർതാരം എം.എസ് ധോണി ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികളെല്ലാം. സി.എസ്.കെക്ക് വേണ്ടി ധോണി കച്ചക്കെട്ടിയിറങ്ങുമ്പോൾ ആവേശത്തിന്‍റെ കൊടുമുടിയിലാണ് ആരാധകർ.
മത്സരത്തിന് മുമ്പ് ധോണിയെ പിടിച്ചുകെട്ടാൻ സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ഇന്ത്യൻ ട്വിന്‍റി-20 നായകൻ സൂര്യകുമാർ യാദവ്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യയാണ് ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈയെ നയിക്കുന്നത്.കഴിഞ്ഞ സീസണുകളില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ധോണി ഇത്തവണ അണ്‍ ക്യാപ്ഡ് പ്ലേയറായാണ് ഐപിഎല്ലില്‍ ഇറങ്ങുന്നത്. വളരെ തമാശ നിറഞ്ഞ രീതിയിലായിരുന്നു സൂര്യകുമാര്‍ യാദവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. 'അണ്‍ക്യാപ്പ്ഡ് താരമായ മഹേന്ദ്ര സിംഗ് ധോണിയെ നിയന്ത്രിക്കാന്‍ എന്തെങ്കിലും തന്ത്രങ്ങള്‍ കയ്യിലുണ്ടോ?' എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. 'ഇത്രയും വര്‍ഷങ്ങളായിട്ട് അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ?' സൂര്യകുമാറിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. ഈ രസകരമായ മറുപടി സദസ്സിനെ ചിരിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.