വെസ്റ്റിൻഡീസിനെതിരെ അവരുടെ മണ്ണിൽ ആദ്യ ട്വന്‍റി-20 വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സലത്തിലാണ് ബംഗ്ലാദേശിന്‍റെ വിജയം. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഏഴ് റൺസിനാണ് ബംഗ്ലാദേശിന്‍റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 148 റൺസ് പിന്തുടർന്ന വെസ്റ്റിൻഡീസ് 140 ൽ എല്ലാവരും പുറത്താകുകയായിരുന്നു.
അവസാന ഓവറിൽ രണ്ട് വിക്കറ്റ് ബാക്കിയിരിക്കെ പത്ത് റൺസായിരുന്നു വെസ്റ്റിൻഡീസിന് വേണ്ടിയിരുന്നത്. 60 റൺസുമായി ക്യാപ്റ്റൻ റവ്മൻ പവലും ക്രീസിലുണ്ടായിരുന്നു എന്നാൽ മൂന്നാം പന്തിൽ ക്യാപ്റ്റനെ പറഞ്ഞുവിട്ട് ഹസൻ മഹ്മൂദ് മത്സരം ബംഗ്ലാദേശിന് വേണ്ടി തിരിച്ചു. അഞ്ചാം പന്തിൽ അൽസാരി ജോസഫും പുറത്തായതോടെ ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു. നാല് ഓവറിൽ 13 റൺസ് വഴങ്ങി നാല് വിക്കറ്റും ബാറ്റിങ്ങിൽ 26 റൺസും സ്വന്തമാക്കിയ മഹ്ദി ഹസനാണ് മത്സരത്തിലെ താരം. 60 റൺസ് നേടിയ പവൽ തന്നെയാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ റൊമാരിയോ ഷെഫേർഡ് 22 റൺസ് നേടി. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ്, ടസ്കിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 43 റൺസ് നേടിയ സൗമ്യ സർക്കാരാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. ജേകർ അലി (27), ഷമീം ഹുസൈൻ (27) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. വിൻഡീസിനായി അകെയ്‍ൽ ഹുസെയ്ൻ, ഒബെദ് മക്കോയ് എന്നിവർ രണ്ട് വിക്കറ്റ് സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ 18ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.