മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നാലു വിക്കറ്റിന് ജയിച്ച ന്യൂസിലൻഡ് പരമ്പര (1-1) സമനിലയിലാക്കി. നാലാം നാൾ ആതിഥേയർ കുറിച്ച 137 റൺസ് ലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിലാണ് കിവികൾ എത്തിയത്. സ്കോർ: ബംഗ്ലാദേശ് 172 & 144, ന്യൂസിലൻഡ് 180 & 139/6.
ഇന്നലെ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 144ൽ അവസാനിച്ചു. 57 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത സ്പിന്നർ അജാസ് പട്ടേലിന്റെ തകർപ്പൻ ബൗളിങ്ങാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. മിച്ചൽ സാന്റ്നർ മൂന്നുപേരെയും മടക്കി. എന്നാൽ, ആതിഥേയരും അതേ നാണയത്തിൽ തിരിച്ചടിക്കുന്നതാണ് കണ്ടത്. ആറിന് 69ലേക്കു തകർന്ന കിവികളെ ഗ്ലെൻ ഫിലിപ്സും (40 നോട്ടൗട്ട്) സാന്റ്നറും (35 നോട്ടൗട്ട്) ജയത്തിലെത്തിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഫിലിപ്സാണ് കളിയിലെ കേമൻ. ബംഗ്ലാ സ്പിന്നർ തൈജുൽ ഇസ്ലാം പരമ്പരയുടെ താരമായി. ഒന്നരപതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ന്യൂസിലൻഡ് ടീം ബംഗ്ലാദേശിൽ ടെസ്റ്റ് ജയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.