ന്യൂഡൽഹി: വനിത ക്രിക്കറ്റ് താരങ്ങളുടെ ബി.സി.സി.ഐ വാർഷിക കരാറിൽ എ ഗ്രേഡ് നിലനിർത്തി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയും ദീപ്തി ശർമയും. രേണുക ഠാകുർ, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, റിച്ച ഘോഷ്, രാഷ്വാരി ഗെയ്ക് വാദ് എന്നിവർ ‘ബി’യിലും മേഘ്ന സിങ്, ദേവിക വൈദ്യ, സബ്ബിനേനി മേഘന, അഞ്ജലൈ സർവാണി, പൂജ വസ്ത്രകർ, സ്നേഹ് റാണ, രാധാ യാദവ്, ഹർലീൻ ഡിയോൾ, യാസ്തിക ഭാട്യ എന്നിവർ ‘സി’യിലുമാണ്. യഥാക്രമം 50 ലക്ഷം, 30 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് മൂന്നു ഗ്രേഡുകൾപ്രകാരം ഓരോ താരത്തിനും ലഭിക്കുന്ന പ്രതിഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.