മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസറായി ഡ്രീം 11. ബി.സി.സി.ഐയാണ് ഡ്രീം 11നെ പ്രധാന സ്പോൺസറാക്കിയ വിവരം അറിയിച്ചത്. ബൈജൂസിന് പകരക്കാരനായാണ് ഡ്രീം 11 എത്തുന്നത്. ബൈജൂസിന്റെ കരാർ ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നു. മൂന്ന് വർഷത്തേക്കാണ് ഡ്രീം 11 ബി.സി.സി.ഐയുടെ സ്പോൺസറായി തുടരുക.
ജൂലൈ 12ന് തുടങ്ങുന്ന വെസ്റ്റ് ഇൻഡീസ് പര്യടനം മുതൽ ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ ഡ്രീം 11ന്റെ പേരായിരിക്കും ഉണ്ടാവുക. ഡ്രീം 11നെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു. ഈ പാർട്നർഷിപ്പ് ടീമിലേക്ക് കൂടുതൽ ആരാധകരെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസറാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഡ്രീം 11 സി.ഇ.ഒ ഹാർഷ് ജെയിൻ പറഞ്ഞു. ദീർഘകാലമായി ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ബന്ധമുണ്ട്. ഈ ബന്ധം അടുത്ത തലത്തിലേക്ക് ഉയർത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ ഒപ്പോക്ക് പകരാണ് ബൈജൂസ് ടീമിന്റെ പ്രധാന സ്പോൺസറായി എത്തുന്നത്. 2022ൽ കരാർ അവസാനിച്ചുവെങ്കിലും പിന്നീട് ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.