ചാമ്പ്യൻസ് ട്രോഫി ജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ചാമ്പ്യൻസ് ട്രോഫി ജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: ചാമ്പ്യൻസ് ട്രോഫി വിജയിച്ച ഇന്ത്യൻ ടീമിന് 58 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ബി.സി.സി.ഐ. ക്രിക്കറ്റ് താരങ്ങൾക്ക് പുറമേ കോച്ചിങ്, സപ്പോർട്ടിങ് സ്റ്റാഫുകൾക്കുമാണ് പണം നൽകുക. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഒരു കളിയും തോൽക്കാതെയാണ് ഇന്ത്യ കിരീടം നേടിയതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. തുടർന്ന് പാകിസ്താനെതിരെയു ആറ് വിക്കറ്റിന്റെ ജയം ആഘോഷിച്ചു.

തുടർന്ന് ന്യൂസിലാൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 44 റൺസിന് ടീം വിജയിച്ചു. ഒടുവിൽ ആസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം കലാശക്കളിക്ക് യോഗ്യത നേടി.

തുടർച്ചയായി ഐ.സി.സി ടൂർണമെന്റുകൾ വിജയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ള അംഗീകാരമാണ് പാരിതോഷികം. ടീമിന്റെ മൊത്തലുള്ള കഠിനാധ്വാനമാണ് ടൂർണമെന്റിൽ വിജയിക്കാൻ കാരണം. ഈ വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നേടുന്ന രണ്ടാമത്തെ ട്രോഫിയാണ് ഇത്. അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയിച്ചിരുന്നുവെന്നും ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ 252 റൺസ് എന്ന വിജയലക്ഷ്യമാണ് ന്യൂസിലാൻഡ് ഇന്ത്യക്ക് മുന്നിൽവെച്ചത്. 76 റൺസെടുത്ത രോഹിത് ശർമ്മയുടേയും 48 റൺസെടുത്ത ശ്രേയസ് അയ്യരുടേയും മികവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

Tags:    
News Summary - BCCI Announces Rs 58 Crore Cash Prize For India's ICC Champions Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.