മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിെൻറ ഒഫീഷ്യല്‍ പാര്‍ട്ണറായി പുതിയ കമ്പനിയെ നിയമിച്ച് ബി.സി.സി.ഐ. ബെംഗളൂരു ആസ്ഥാനമായുള്ള ഒാൺലൈൻ എഡ്യുക്കേഷൻ സ്റ്റാർട്ടപ്പായ അണ്‍അക്കാദമിയെയാണ് പാര്‍ട്ണറായി നിയമിച്ചിരിക്കുന്നത്. മൂന്ന് സീസണുകളിലേക്കാണ് കരാര്‍. സെപ്റ്റംബര്‍ 19ന് ഐപിഎല്ലിെൻറ പുതിയ സീസണ്‍ തുടങ്ങാനിരിക്കെയാണ് പുതിയ കരാറിൽ ബി.സി.സി.ഐഒപ്പിട്ടിരിക്കുന്നത്.
120 കോടിക്കാണ് അണ്‍ അക്കാദമിയുമായുള്ള മൂന്ന് സീസണ്‍ ഡീല്‍ ഉറപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയതോടെയാണ് അണ്‍ അക്കാദമിക്ക് നറുക്ക് വീണത്. വിവോക്ക് പകരക്കാരായി ഡ്രീം ഇലവൻ എത്തിയെങ്കിലും ഒരു സീസണിൽ വിവോ നൽകിവന്നിരുന്ന 440 കോടിയുടെ പകുതി തുക മാത്രാണ് അവർ നൽകുന്നത്.
മറ്റു ചില സ്പോൺസർമാരെ കൂടി കണ്ടെത്താനുള്ള പരക്കംപാച്ചിലിലാണ് നിലവിൽ ബി.സി.സി.െഎ. ഈ വര്‍ഷത്തെ മൊത്തം സ്‌പോണ്‍സര്‍ഷിപ്പ് തുക 360 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വലിയ നഷ്ടമാണ് ബിസിസിഐക്കുള്ളത്. കഴിഞ്ഞ തവണ 618 കോടിയോളം ബിസിസിഐയ്ക്ക് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.