ന്യൂഡൽഹി: ഈ മാസം ആരംഭിക്കുന്ന ട്വന്‍റി 20 ലോകകപ്പിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്ന ലാഭത്തുകയുടെ കണക്കുകൾ പുറത്ത്. 12 മില്യൺ യു.എസ് ഡോളറാണ് (ഏകദേശം 89 കോടി രൂപ) ബി.സി.സി.ഐ ആകെ ലാഭത്തുകയായി കണക്കാക്കുന്നത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം കാരണം ടൂർണമെന്‍റ് യു.എ.ഇ, ഒമാൻ രാജ്യങ്ങളിലാണ് നടക്കുന്നത്. ഇതിനായി എമിേററ്റ്സ് ക്രിക്കറ്റ് ബോർഡിനും ഒമാൻ ക്രിക്കറ്റിനും വലിയ തുകയാണ് ബി.സി.സി.ഐ ഫീ ആയി നൽകുന്നത്.
യു.എ.ഇ ക്രിക്കറ്റ് ബോർഡിന് 39 മത്സരങ്ങൾ നടത്തുന്നതിനുള്ള ഫീയായി 52 കോടി രൂപ നൽകും. ഒമാൻ ക്രിക്കറ്റ് ബോർഡിന് 400000 യു.എസ് ഡോളറാണ് നൽകുക. ആറുമത്സരങ്ങളാണ് ഒമാനിൽ നടക്കുക. ഇതിന് പുറമേ ടിക്കറ്റിൽ നിന്നുള്ള വരുമാനവും ഈ രാജ്യങ്ങൾക്കാകും ലഭിക്കുക.
ടൂർണമെന്‍റിനാകെ 25 മില്യൺ യു.എസ് ഡോളറാണ് (ഏകദേശം 187 കോടി ഇന്ത്യൻ രൂപ) ബി.സി.സി.ഐ ചിലവഴിക്കുന്നത്. പക്ഷേ അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിന്‍റെ ചിലവിനേക്കാൾ ചെറുതാണ് ഈ തുക. ലോകകപ്പ് ആയതിനാൽ സംപ്രേക്ഷണം, സ്പോർൺസർഷിപ്പ് അടക്കമുള്ള വലിയ ലാഭവരുമാനങ്ങളെല്ലാം ഐ.സി.സിക്കാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.