ലണ്ടൻ: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിെൻറ സേവനം ഇംഗ്ലണ്ടിന് നഷ്ടമാകും. വ്യക്തിപരമായ കാരണങ്ങളാലാണ് സ്റ്റോക്സ് പരമ്പരയിൽ നിന്നും ഒഴിവാകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
പിതാവും ന്യൂസിലൻഡിലെ മുൻ റഗ്ബി താരവുമായ ജെഡ് സ്റ്റോക്സ് അസുഖബാധിതനായതിനെ തുടർന്നാണ് സ്റ്റോക്സ് ജന്മനാട്ടിലേക്ക് പോകുന്നത്.
Official Statement: Ben Stokes
— England Cricket (@englandcricket) August 9, 2020
കഴിഞ്ഞ ഡിസംബറിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്നതിനിടെ ജേഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയനായ അദ്ദേഹം 37 ദിവസം ആശുപത്രിയിൽ ചെലവഴിച്ചു. അതിനിടെ നില വഷളായെങ്കിലും പിന്നീട് സുഖം പ്രാപിക്കുകയായിരുന്നു. പിതാവ് ആശുപത്രിക്കിടക്കയിൽ കിടക്കുേമ്പാൾ കളിക്കളത്തിൽ വീരോചിതമായി പോരാടിയ സ്റ്റോക്സ് ഇംഗ്ലണ്ട് 3-1ന് വിജയിച്ച പരമ്പരയുടെ താരമായി മാറി.
വ്യാഴാഴ്ച മുതലാണ് ഇംഗ്ലണ്ട് x പാകിസ്താൻ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആഗസ്റ്റ് 21 മുതലാണ് മൂന്നാമെത്തയും അവസാനത്തെയും മത്സരം. മാഞ്ചസ്റ്ററിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിെൻറ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു.
ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ആതിഥേയരുടെ ഉഗ്രൻ തിരിച്ചുവരവ്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകങ്ങളിൽ ഒരാളും ഉപനായകനുമാണ് സ്റ്റോക്സ്. ജോ റൂട്ടിെൻറ അഭാവത്തിൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്റ്റോക്സാണ് ടീമിനെ നയിച്ചിരുന്നത്.
ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ജനിച്ച സ്റ്റോക്സ് പിതാവിന് റഗ്ബി ക്ലബിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചതിനെത്തുടർന്നാണ് ഇംഗ്ലണ്ടിലെത്തിയത്. ശേഷം പിതാവും മാതാവും സ്വദേശത്തേക്ക് മടങ്ങിയെങ്കിലും സ്റ്റോക്സ് ഇംഗ്ലണ്ടിൽ തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.