ടി20 ലോകകപ്പ്​ ആര്​ നേടും; ബ്രാഡ്​ ഹോഗ്​ പ്രവചിച്ച രണ്ട്​ ടീമുകൾ ഇവരാണ്​...!

ടി20 ലോകകപ്പ്​ ഒക്ടോബര്‍ 17ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ ടൂർണമെൻറിൽ കപ്പടിക്കാൻ സാധ്യതയുള്ള ടീമുകളെ കുറിച്ച്​ ക്രിക്കറ്റ്​ മേഖലയിലുള്ളവർ പ്രവചനം തുടങ്ങിയിട്ടുണ്ട്​​. ടി20 ലോകകപ്പിലെ ഫേവറിറ്റുകളായി ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്​, ന്യൂസീലന്‍ഡ്​, പാകിസ്​താൻ എന്നീ ടീമുകളെയാണ്​ പലരും ഉയർത്തിക്കാട്ടുന്നത്​. മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗും ആരാവും കിരീടം നേടുകയെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ്​.

ന്യൂസീലന്‍ഡ്​, ഇംഗ്ലണ്ട്​ എന്നീ ടീമുകളെയാണ്​ കപ്പടിക്കാൻ സാധ്യതയുള്ളവരായി ഹോഗ്​ തെരഞ്ഞെടുത്തത്​. എന്നാൽ, ഇൗ രണ്ട്​ ടീമുകൾക്ക്​ ഭീഷണിയുയർത്തുക ഇന്ത്യ ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിൽ ശിവം ജയ്‌സ്വാളി​െൻറ  ചോദ്യത്തിന്​ ഉത്തരം പറയുകയായിരുന്നു ഹോഗ്​.

കിവീസും ഇംഗ്ലീഷ്​ പടയും 2019 ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു​. കലാശപ്പോരാട്ടത്തിൽ കിവികൾ പൊരുതിയായിരുന്നു​ അടിയറവ്​ പറഞ്ഞത്​. അതേസമയം, 2010ലെ ടി20 ലോകകപ്പ്​ ചാമ്പ്യൻമാരാണ്​ ഇംഗ്ലണ്ട്​. ഇൗയിടെ നടന്ന ശ്രീലങ്കയ്ക്കും പാകിസ്ഥാനുമെതിരായ ടി20 പരമ്പരയും അവർ സ്വന്തമാക്കിയിരുന്നു. എന്നാൽ, ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമെതിരായ ടി20 പരമ്പരകളിലെ തോൽവിയോടെയാണ്​ ഇന്ത്യയും ന്യൂസീലൻഡും ലോകകപ്പിനെത്തുന്നത്​. 

Tags:    
News Summary - Brad Hogg picks the favorites to win the T20 World Cup 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.