ഏകദിന റാങ്കിങ് ബുംറ ഒന്നാമത്

ദുബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെ ഐ.സി.സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. 2020 ഫെബ്രുവരിയിൽ ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടിനുമുന്നിൽ നഷ്ടമായ ഒന്നാം റാങ്കാണ് ബുംറ തിരിച്ചുപിടിച്ചത്. ട്വന്റി20യിൽ മുമ്പ് ഒന്നാമതായിട്ടുള്ള ബുംറ പക്ഷേ ഇപ്പോൾ 28ാമതാണ്. ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാമതും. ഏകദിന ബാറ്റിങ്ങിൽ ഇന്ത്യയുടെ വിരാട് കോഹ്‍ലി മൂന്നാമതും രോഹിത് ശർമ നാലാമതുമുണ്ട്.

Tags:    
News Summary - Bumrah is first in the ODI ranking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.