കാബൂൾ: രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ച അഫ്ഗാൻ അമ്പയർ ബിസ്മില്ലാ ജൻ ഷിൻവാരി കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. നൻഗർഹാർ പ്രവിശ്യയിൽ 15 പേരുടെ മരണത്തിനിടയാക്കിയ കാർബോംബ് സ്ഫോടനത്തിലാണ് 36കാരനായ ബിസ്മില്ല ഷിൻവാരിയും കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു പൊട്ടിത്തെറി. ഷിൻവാരിയുടെ മൂന്ന് ബന്ധുക്കളും കൊല്ലപ്പെട്ടു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആറ് രാജ്യാന്തര ട്വൻറി20യും ആറ് ഏകദിനവും നിയന്ത്രിച്ച ബിസ്മില്ലാ ഷൻവാരി, അഫ്ഗാൻ ക്രിക്കറ്റിലെ പ്രധാന അമ്പയറായി ശ്രദ്ധനേടുന്നതിനിടെയാണ് ജീവനെടുത്തത്. ആഭ്യന്തര ക്രിക്കറ്റിലും നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.