ബംഗളൂരു: തകർപ്പൻ ഫോമിൽ ബാറ്റേന്തുന്ന ഓപണർ രോഹൻ എസ്. കുന്നുമ്മലിന്റെ രണ്ടാം സെഞ്ച്വറിയുടെ (75 പന്തിൽ നാലു സിക്സും 12 ഫോറുമടക്കം പുറത്താവാതെ 107) കരുത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് നാലാം ജയം.
എലീറ്റ് ഗ്രൂപ് സിയിൽ ബിഹാറിനെ ഒമ്പതു വിക്കറ്റിനാണ് കേരളം തകർത്തത്. ആദ്യം ബാറ്റുചെയ്ത ബിഹാർ 201 റൺസിന് പുറത്തായപ്പോൾ കേരളം 24.4 ഓവറിൽ ലക്ഷ്യംകണ്ടു. രോഹനു പുറമെ സഹ ഓപൺ പി. രാഹുലും (63 പന്തിൽ മൂന്നു സിക്സും ഒമ്പതു ഫോറുമടക്കം 83) തിളങ്ങി. രോഹനും രാഹുലും ചേർന്ന് ഓപണിങ് വിക്കറ്റിൽ 183 റൺസെടുത്തു.
ആറു മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടു ടീമുകളുള്ള ഗ്രൂപ്പിൽ തമിഴ്നാടിന് (22) പിന്നിൽ രണ്ടാമതാണ് കേരളം (18). ആന്ധ്രപ്രദേശിനും തുല്യ പോയന്റുണ്ടെങ്കിലും റൺശരാശരിയുടെ നേരിയ മുൻതൂക്കം കേരളത്തിനാണ്. തമിഴ്നാടുമായി ബുധനാഴ്ചയാണ് കേരളത്തിന്റെ അവസാന മത്സരം. ഗ്രൂപ് ജേതാക്കൾ മാത്രമാണ് നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുക. രണ്ടാം സ്ഥാനക്കാർക്ക് പ്രീക്വാർട്ടർ ഫൈനൽ കളിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.