ശ്രേയസ്സിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 279 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ശ്രേയസ് 111 പന്തിൽ പുറത്താവാതെ 113 റൺസെടുത്തപ്പോൾ 84 പന്തിൽ 93 റൺസെടുത്ത് ഇഷാൻ കിഷൻ മികച്ച പിന്തുണ നൽകി. കിഷനെ ഫോർട്ടുയിനിന്റെ പന്തിൽ ഹെന്റിക്സ് പിടിച്ചു പുറത്താക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ 36 പന്തിൽ 29 റൺസെടുത്ത് ശ്രേയസിനൊപ്പം പുറത്താവാതെ നിന്നു. ഓപണർമാരായ ശിഖർ ധവാൻ 20 ബാളിൽ 13 റൺസെടുത്ത് പാർനലിന് വിക്കറ്റ് സമ്മാനിച്ചപ്പോൾ 26 പന്തിൽ 28 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ റബാദ സ്വന്തം ബാളിൽ പിടികൂടി. 25 പന്ത് ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ഒമ്പത് റൺസിന് ജയിച്ചിരുന്നു.

നേരത്തെ പത്തോവറിൽ 38 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത പേസർ മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ഏഴിന് 278 എന്ന നിലയിലൊതുക്കിയത്. വാഷിങ്ടൺ സുന്ദർ, അരങ്ങേറ്റക്കാരൻ ഷഹബാസ് അഹ്മദ്, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കക്കായി 79 റൺസെടുത്ത മർക്രാമും 74 റൺസെടുത്ത റീസ ഹെന്റിക്സുമാണ് തിളങ്ങിയത്. കൂറ്റനടിക്കാരൻ ഡേവിഡ് മില്ലർ 34 പന്തിൽ 35 റൺസുമായി പുറത്താവാതെ നിന്നപ്പോൾ ഹെൻറിച്ച് ക്ലാസൻ 30ഉം മലാൻ 25ഉം റൺസെടുത്തു. ഓപണർ ക്വിന്റൺ ഡികോക്ക് അഞ്ചും വെയ്ൻ പാർനൽ 16ഉം കേശവ് മഹാരാജ് അഞ്ചും റൺസെടുത്ത് പുറത്തായി. 

Tags:    
News Summary - Century for Shreyas; India beat South Africa by seven wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.