ദുബൈ: ഐ.പി.എൽ കലാശപ്പോരിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിങ് തെരഞ്ഞെടുത്തു. ചെന്നൈക്കായി റിഥുരാജ് ഗെയ്ക്വാദും ഫാഫ് ഡുെപ്ലസിസുമാണ് ഓപ്പണിങ് ബാറ്റിങ്ങിനിറയത്.
കഴിഞ്ഞ രണ്ട് േപ്ല ഓഫുകളിൽ ബാംഗ്ലൂരിനെതിരെയും ഡൽഹിക്കെതിരെയും പിന്തുടർന്നാണ് കൊൽക്കത്ത ജയിച്ചത്. ഈ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത നായകൻ ഇയാൻ മോർഗൻ ബൗളിങ് തെരഞ്ഞെടുത്തത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഉജ്ജ്വലമായി പന്തെറിഞ്ഞ ബൗളിങ് നിര ഇക്കുറിയും തുണക്കുമെന്നാണ് കൊൽക്കത്തയുടെ പ്രതീക്ഷ.
ഉജ്ജ്വല ഫോമിലുള്ള റിഥുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുെപ്ലിസിസ്, റോബിൻ ഉത്തപ്പ, അടക്കമുള്ള ബാറ്റ്സ്മാൻമാരുടെ കരുത്തിൽ മത്സത്തിൽ പൊരുതാവുന്ന സ്കോർ ഉയർത്താമെന്നാണ് പ്രതീക്ഷ.
ചെന്നൈ സൂപ്പർകിങ്സിനിത് ഒമ്പതാമത്തെ ഫൈനലാണ്. 2010,2011, 2018 വർഷങ്ങളിൽ ചാമ്പ്യൻമാരായ ചെന്നൈ 2019, 2015, 2013, 2012, 2009 വർഷങ്ങളിൽ റണ്ണേഴ് അപ്പായിരുന്നു. 2012,2014 വർഷങ്ങളിൽ ചാമ്പ്യൻമാരായ കൊൽക്കത്ത മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2012 ഫൈനലിൽ ചെന്നൈയെ തോൽപ്പിച്ചാണ് കൊൽക്കത്ത കിരീടം ചൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.