ദുബൈ: ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്ന കിങ്സ് ഇലവൻ പഞ്ചാബിെൻറ യൂനിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ തിരിച്ചെത്തുന്നു. ആശുപത്രിവാസം കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത വെസ്റ്റിൻഡീസ് താരം കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങി. വ്യാഴാഴ്ച തെൻറ പഴയ ടീമായ ബാംഗ്ലൂർ േറായൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ കത്തിപ്പടരാൻ ശേഷിയുമായി ക്രിസ് ഗെയ്ൽ തിരിച്ചെത്തുമെന്ന് പഞ്ചാബ് ടീം മാനേജ്മെൻറ് അറിയിച്ചു.
ടൂർണമെൻറിൽ ഏഴു കളി പിന്നിെട്ടങ്കിലും ഒരു മത്സരത്തിൽപോലും ഗെയ്ൽ കളിച്ചിട്ടില്ല. ആറു കളിയും തോറ്റ ടീം രണ്ടു പോയൻറുമായി അവസാന സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗെയ്ൽ കളിക്കാനിരിക്കെയാണ് ഭക്ഷ്യവിഷബാധയേൽക്കുന്നത്. തുടർന്ന് ദുബൈ വി.പി.എസ് മെഡിയോറിൽ ചികിത്സയിലായിരുന്നു. ഇവിടെനിന്നുള്ള ചിത്രങ്ങൾ വിൻഡീസ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
തിങ്കളാഴ്ച പരിശീലനത്തിനിറങ്ങിയ ചിത്രങ്ങളാണ് ടീം പുറത്തുവിട്ടത്. സിക്സറുകളുടെ ഉത്സവവേദിയായ ഷാർജ സ്റ്റേഡിയത്തിൽ നാളെ ഗെയ്ലിറങ്ങുേമ്പാൾ ആരാധകരും ആവേശേത്താടെ കാത്തിരിപ്പിലാണ്. ആറു തോൽവികൾ നേരിട്ട ടീമിന് രണ്ടാം പാദത്തിൽ തിരിച്ചുവരവിന് ജയം അനിവാര്യമാണ്.
'നെറ്റ്സിലും പരിശീലനത്തിലും ക്രിസ് ഗെയ്ൽ നന്നായി കളിച്ചു. അദ്ദേഹം തിരിച്ചുവരവിന് സജ്ജമാണ്' -പഞ്ചാബ് ബാറ്റിങ് കോച്ച് വസീം ജാഫർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.