ചരിത്ര മെഡലുറപ്പിച്ച് ഇന്ത്യൻ വനിതകൾ; ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ഫൈനലിൽ

ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ചരിത്ര മെഡൽ ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ. സെമിയിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇന്ത്യ ഫൈനലിൽ കടന്നു. നാലു റൺസിനാണ് ഇന്ത്യയുടെ ജയം.

ഫൈനലിൽ ആസ്ട്രേലിയ, ന്യൂസിലാൻഡ് മത്സരത്തിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

സ്മൃതി മന്ദാനയുടെ അതിവേഗ അർധസെഞ്ച്വറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. താരം 61 റൺസെടുത്തു. ജെമീമ റോഡ്രിഗ്രസ് 44 റൺസെടുത്തു. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായാണ് വനിത ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത്.

Tags:    
News Summary - Commonwealth Games 2022: India beat England in semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.