2024 ഐ.പി.എൽ മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ രോഹിതിന്റെ അവസാന ടൂർണമെന്റാകുമെന്ന് സൂചന

ന്യൂഡൽഹി: 2024 ഐ.പി.എൽ മുംബൈ ഇന്ത്യൻസ് ജേഴ്സിയിലുള്ള രോഹിത് ശർമ്മയുടെ അവസാന ടൂർണമെന്റാകുമെന്ന് സൂചന. മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വരാനിരിക്കുന്ന ഐ.പി.എൽ മുംബൈ​ ജേഴ്സിയിലുള്ള രോഹിത്തിന്റെ അവസാന ടൂർണമെന്റാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

2025ൽ ഐ.പി.എല്ലിൽ മെഗാ ലേലം നടക്കുകയാണ്. ​മെഗാ ലേലത്തിന് മുന്നോടിയായി നാല് താരങ്ങളെ നിലനിർത്താൻ മാത്രമാവും ഫ്രാഞ്ചൈസികൾക്ക് അനുവാദമുണ്ടാവുക. ഇത്തരത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങളേയും ഒരു വിദേശ കളിക്കാരനേയും നിലനിർത്താം.

നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയായിരിക്കും മുംബൈ ഇന്ത്യൻസ് നിലനിർത്തുക. അങ്ങനെയെങ്കിൽ മുംബൈ ​ജേഴ്സിയിൽ രോഹിത് ശർമ്മയുടെ അവസാന ടൂർണമെന്റായിരിക്കും ഇത്.

കഴിഞ്ഞ ദിവസം ക്യാപ്റ്റൻസിയിൽ മുംബൈ ഇന്ത്യൻസ് മാറ്റം പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ്മക്ക് പകരം ഇനി ഹാർദിക് പാണ്ഡ്യയായിരിക്കും ക്യാപ്റ്റ​നാവുകയെന്ന തീരുമാനമാണ് ഔദ്യോഗികമായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചത്.

ഇത് ഇവിടുത്തെ ഭാവി നിർമിക്കുന്നതിന്റെ ഭാഗമാണ്. സചിൻ മുതൽ ഹർഭജൻ വരെയും റിക്കി മുതൽ രോഹിത് വരെയും അസാധാരണമായ നേതൃപാടവത്താൽ മുംബൈ ഇന്ത്യൻസ് എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ആ ചരിത്രം തുടരാനായാണ് ഹാർദിക് പാണ്ഡ്യ 2024 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാവുന്നതെന്ന് ടീമിന്റെ ഗ്ലോബൽ പെർഫോമൻസ് ഹെഡ് മഹേല ജയവർധന പ്രതികരിച്ചിരുന്നു.

Tags:    
News Summary - Could 2024 well be Rohit’s final IPL season for MI?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.