ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പുനഃസ്ഥാപിച്ചു

കൊളംബോ: അഴിമതി ആരോപണങ്ങളുടെ പേരിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ട നടപടി റദ്ദാക്കി കായിക മന്ത്രാലയം. ശ്രീലങ്കക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.

ബോർഡ് പിരിച്ചുവിട്ട് ഇടക്കാല സമിതിയെ നിയമിച്ചത് റദ്ദാക്കുന്നതായി ലങ്കൻ കായിക മന്ത്രി ഹാരിൻ ഫെർണാണ്ടോ അറിയിച്ചു. ഏകദിന ലോകകപ്പിൽ ടീം ദയനീയ പ്രകടനം നടത്തി പുറത്തായതിന് പിന്നാലെ കായിക മന്ത്രാലയം തന്നെയാണ് ബോർഡിനെതിരെ നടപടിയെടുത്തത്.

മുൻ ക്യാപ്റ്റൻ അർജുന രണതുംഗയുടെ നേതൃത്വത്തിൽ ഇടക്കാല സമിതിയെ നിയമിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ ഐ.സി.സി ശ്രീലങ്കക്ക് വിലക്കും ഏർപ്പെടുത്തി.

Tags:    
News Summary - Court restores Sri Lankan cricket board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.