മുംബൈ: തെൻറ ബാറ്റുകൾക്ക് പിന്നിലെ ലോകമറിയാത്ത ശിൽപിക്ക് സാന്ത്വനവുമായി മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽകർ. ക്രിക്കറ്റ് ചുറ്റുവട്ടങ്ങളിൽ അഷ്റഫ് ചാച്ചാ എന്നറിയപ്പെടുന്ന ബാറ്റ് മേക്കർ അഷ്റഫ് ചൗധരിക്കാണ് ആശ്വാസവും കൈത്താങ്ങുമായി സചിനെത്തിയത്.
ക്രിക്കറ്റ് താരങ്ങൾക്കിടയിൽ സുപരിചിതനാണ് അഷ്റഫ് ചാച്ചാ. ദക്ഷിണ മുംബൈയിൽ സ്വന്തമായി ചെറിയൊരു ബാറ്റുകടയുണ്ടെങ്കിലും, ബാറ്റ് റിപ്പയറിങ്ങിലാണ് അദ്ദേഹത്തിെൻറ മിടുക്ക്. വെടിക്കെട്ടുകാരായ ക്രിസ് ഗെയ്ലും വിരാട് കോഹ്ലിയും കീറോ
ൺ പൊള്ളാർഡും സ്റ്റീവൻ സ്മിത്തുമെല്ലാം സിക്സും ബൗണ്ടറിയും പറത്തുന്ന ബാറ്റിലെല്ലാം ഒരു ചാച്ചാ ടച്ചുണ്ട്. അദ്ദേഹമാണ് അവരുടെയെല്ലാം ബാറ്റുകൾ കളിക്കാൻ പാകത്തിൽ മിനുക്കിയെടുക്കുന്നത്.കോവിഡ് ലോക്ഡൗണായതോടെ കച്ചവടവും ജീവിതവും താളംതെറ്റി. 12 ദിവസം മുമ്പ് ന്യൂമോണിയയും പ്രമേഹവുമായി ആശുപത്രിയിലായപ്പോഴാണ് സാന്ത്വനവുമായി സചിനെത്തിയത്. ഫോണിൽ വിളിച്ച് രോഗവിവരങ്ങൾ ആരാഞ്ഞ സചിൻ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തതായി ചാച്ചായുടെ സുഹൃത്ത് പ്രശാന്ത് ജത്മലാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.