ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 12 ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയക്ക് ദയനീയ തോൽവി. അയൽക്കാരായ ന്യൂസിലാൻഡ് ആതിഥേയരെ 89 റൺസിനാണ് കീഴടക്കിയത്.
കിരീട സാധ്യത കൽപിക്കപ്പെടുന്ന ഓസീസിന്‍റെ ആദ്യ മത്സരം തന്നെ ആരാധകരെ നിരാശപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കിവീസ്, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. ഓപ്പണർമാരായ ഡെവോൺ കോൺവേ (58 പന്തിൽ 92*), ഫിൻ അലൻ (16 പന്തിൽ 42) എന്നിവരുടെ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിൽ 17.1 ഓവറിൽ 111 റൺസിന് ഓസീസിന്‍റെ എല്ലാവരും പുറത്തായി. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് കിവീസിന്‍റെ മധുരപ്രതികരവുമായി ഈ വിജയം.
എന്നാല്‍ മത്സരത്തില്‍ ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ അപ്രതീക്ഷിതമായാണ് ഔട്ടായത്. ടിം സൗത്തിയാണ് വാര്‍ണറെ പുറത്താക്കിയത്. സൗത്തിയുടെ പന്ത് അടിച്ചകറ്റാന്‍ ശ്രമിച്ച വാര്‍ണര്‍ക്ക് പിഴച്ചു. ബാറ്റിലുരസിയ പന്ത് വാർണറുടെ തുടയിൽ തട്ടി ഉയര്‍ന്നുപൊങ്ങുകയും പിന്നാലെ വീണ്ടും ബാറ്റിൽ തട്ടി വിക്കറ്റിൽ പതിക്കുകയുമായിരുന്നു. അപ്രതീക്ഷിത പുറത്താകലിന്റെ നിരാശ വാര്‍ണറുടെ മുഖത്ത് പ്രകടമായിരുന്നു. ആറു പന്തിൽനിന്ന് അഞ്ച് റണ്‍സെടുത്താണ് താരം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.