കേപ്ടൗൺ: ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലി മോശമായി പെരുമാറിയ കാര്യം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ താരം ഡീന്‍ എല്‍ഗര്‍. 2015ൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ കോഹ്ലി തുപ്പിയെന്നും രണ്ടു വര്‍ഷം കഴിഞ്ഞ് എ.ബി ഡിവില്ലിയേഴ്സിന്റെ ഇടപെടലിനെ തുടര്‍ന്ന് മാപ്പു പറഞ്ഞെന്നും എല്‍ഗർ വ്യക്തമാക്കി.
പോഡ്കാസ്റ്റിലായിരുന്നു ഇയ്യിടെ വിരമിച്ച താരത്തിന്റെ തുറന്നുപറച്ചിൽ. ‘‘ഇന്ത്യയിലെ പിച്ച് വിചിത്രമായിരുന്നു. ഞാന്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോള്‍ കോഹ്ലി എന്നെ തുപ്പാന്‍ ശ്രമിച്ചു. തുപ്പിയാൽ ബാറ്റുകൊണ്ട് പ്രതികരിക്കുമെന്ന് ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞ തെറിയുടെ അർഥവും കോഹ്ലിക്ക് മനസ്സിലായി. കാരണം ആർ.സി.ബിയിൽ കോഹ്ലിയുടെ സഹതാരമായിരുന്നു ഡിവില്ലിയേഴ്സ്. എന്തിനാണ് തുപ്പുന്നത് എന്ന് എ.ബി.ഡി ചോദിച്ചു’’ -എൽഗർ തുടർന്നു.
‘‘രണ്ടു വർഷത്തിനുശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മദ്യപിക്കാന്‍ പുറത്തുപോയാലോ എന്ന് കോഹ്ലി എന്നോട് ചോദിച്ചു. അന്നത്തെ സംഭവങ്ങള്‍ക്ക് മാപ്പു പറയണമായിരുന്നു. വെളുപ്പിന് മൂന്നു മണി വരെ ഞങ്ങൾ മദ്യപിച്ചു’’ -എൽഗർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.