ഐ.പി.എല്‍ 14ആം സീസണിെൻറ പകുതിയിൽ വെച്ച് ടൂർണമെൻറിൽ നിന്നും പിന്മാറിയതിെൻറ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിെൻറ ഓസീസ് താരം ആദം സാംപ. താൻ ഇതുവരെ ഭാഗമായതിൽ ഏറ്റവും ദുർബലമായ ബയോ ബബ്ൾ സംവിധാനമാണ് ഐ.പി.എല്ലലേതെന്നും യു.എ.ഇയിൽ വെച്ച് തന്നെ 14ആം സീസണും നടത്തണമായിരുന്നുവെന്നും ആദം സാംപ പറഞ്ഞു.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിൽ ഉൾപ്പെട്ടിരുന്ന സാംപയും കെയ്ൻ റിച്ചാർഡ്സണും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടക്കത്തിൽ ടൂർണമെൻറിൽ നിന്ന് പിന്മാറിയത്. കഴിഞ്ഞ വർഷം ഐ.പി.എൽ നടന്ന യു.എ.ഇയിൽ തനിക്ക് വളരെയധികം സുരക്ഷിതത്വം അനുഭവപ്പെട്ടതായും സിഡ്‌നി മോണിങ് ഹെറാൾഡിനോട് സംസാരിക്കവേ സാംപ പറഞ്ഞു.
''ഇതുവരെ ഏതാനും ബയോ ബബിളുകളില്‍ ഞങ്ങള്‍ ഭാഗമായി കഴിഞ്ഞു. കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലമായി തോന്നിയത് ഐ.പി.എല്ലിലേത് തന്നെയാണ്. ആറ് മാസം മുന്‍പ് യു.എ.ഇയില്‍ ഐ.പി.എല്‍ നടന്നപ്പോള്‍ അങ്ങനെ തോന്നിയിരുന്നില്ല. എല്ലാ അര്‍ഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് അവിടെയുള്ളപ്പോൾ ഉണ്ടായിരുന്നത്. ഇത്തവണയും യു.എ.ഇയില്‍ ആയിരുന്നെങ്കില്‍ നല്ലതായിരുന്നു. ഇവിടുത്തെ സാഹചര്യങ്ങള്‍ പരിശീലനം നടത്താന്‍ പോലുമുള്ള പ്രചോദനം നല്‍കുന്നില്ല. ഈ വര്‍ഷം അവസാനമാണ് ടി20 ലോകകപ്പ് ഇവിടെ നടക്കുന്നത്. ക്രിക്കറ്റ് ലോകത്ത് അടുത്ത ചര്‍ച്ചാ വിഷയമാവുന്നത് അതായിരിക്കും''. - സാംപ പറഞ്ഞു.
അതേസമയം ആദം സാംപയ്ക്കും കെയ്ൻ റിച്ചാർഡ്സണും നിലവിൽ ആസ്ട്രേലിയയിലേക്ക് തിരിച്ചുപോകാൻ സാധിച്ചിട്ടില്ല. ഇപ്പോൾ മുംബൈയിലാണ് താരങ്ങളുള്ളത്. ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ആസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയതോടെയാണ് യാത്ര മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.