ധോണി, കോഹ്​ലി, രോഹിത്​ എന്നിവരെ ഒറ്റവാക്കിൽ വിശേഷിപ്പിക്കുക; സൂര്യകുമാർ യാദവി​െൻറ കിടിലൻ മറുപടികൾ ഇങ്ങനെ

ന്യൂഡൽഹി: ഐ.പി.എല്ലിലെ ഉഗ്രൻ പ്രകടനത്തി​െൻറ മികവിൽ ദേശീയ ടീമിലേക്ക്​ സെലക്ഷൻ നേടി മികച്ച പ്രകടനത്തിലൂടെ വരവറിയിച്ച താരമാണ്​ സൂര്യകുമാർ യാദവ്​. ലോക്​ഡൗണായതിനാൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്​ താരം. ഇൻസ്​റ്റഗ്രാമിൽ കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കുന്നതിനിടെ ചില ​ ചോദ്യങ്ങൾക്ക്​ സൂര്യകുമാർ നൽകിയ ഉത്തരങ്ങളാണ്​ ഇപ്പോൾ വാർത്തയാകുന്നത്​.

മുൻ ഇന്ത്യൻ നായകൻ എം.എസ്​. ധോണി, ഇപ്പോഴത്തെ നായകൻ വിരാട്​ കോഹ്​ലി, ഉപനായകൻ രോഹിത്​ ശർമ എന്നിവരെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാനാണ്​ ഒരു ആരാധകൻ സൂര്യകുമാറിനോട്​ ആവശ്യപ്പെട്ടത്​. കോഹ്​ലിയെ 'പ്രചോദനം' എന്ന്​ വിശേഷിപ്പിച്ചപ്പോൾ ധോണിയെ 'ഇതിഹാസം' എന്നാണ്​ 30കാരൻ വാഴ്​ത്തിയത്​.


മുംബൈ ഇന്ത്യൻസിൽ ത​െൻറ​ നായകൻ കൂടിയായ രോഹിത്​ ശർമയെ 'ഹിറ്റ്​മാൻ'എന്നാണ്​ സൂര്യകുമാർ വിശേഷിപ്പിച്ചത്​.


കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്​സ്​ ഏതാണെന്ന ചോദ്യത്തിന്​ ഇംഗ്ലണ്ടിനെതിരായ ട്വൻറി20 അരങ്ങേറ്റ മത്സരത്തിൽ ജോഫ്ര ആർച്ചറിനെ ഫൈൻ ലെഗിലൂടെ സിക്​സർ പറത്തുന്ന ചിത്രമാണ്​ താരം പങ്കുവെച്ചത്​.

ഐ.പി.എല്ലിൽ മുംബൈക്കായും ആഭ്യന്തര ടൂർണമെൻറിലും മികവു തെളിയിച്ച സൂര്യകുമാർ യാദവിന്​ ഇൗ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരിമിത ഓവർ മത്സരങ്ങളുടെ പരമ്പരയി​ലാണ്​ ദേശീയ ടീമിലേക്ക്​ വിളിയെത്തിയത്​.

അഞ്ച്​ മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പരയിലെ മൂന്ന്​ മത്സരങ്ങളിൽ കളിക്കാനിറങ്ങിയ താരം രണ്ട്​ ഇന്നിങ്​സുകളിൽ നിന്നായി 89 റൺസ്​ നേടി. 185 പ്രഹരശേഷിയിലായിരുന്നു സൂര്യയുടെ ബാറ്റിങ്​. ഏകദിന പരമ്പരക്കുള്ള ടീമിലും ഇടംനേടിയെങ്കിലും അവസരം ലഭിച്ചില്ല.

ജൂലൈയിൽ ഇന്ത്യ ശ്രീലങ്കയിൽ പര്യടനത്തിനായി പോകുന്നുണ്ട്​. ലോകടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ പരമ്പരയും ഉള്ളതിനാൽ സീനിയർ താരങ്ങൾ ഇല്ലാതെയാണ്​ ഇന്ത്യ ലങ്കയിലേക്ക്​ പറക്കുന്നത്​. രാഹുൽ ദ്രാവിഡി​െൻറ പരിശീലനത്തിൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവ്​ ഇടം നേടിയേക്കും.  

Tags:    
News Summary - Describe MS Dhoni, Virat Kohli In One Word see Suryakumar Yadav's reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.