ധോണിയും കോഹ്​ലിയും ദുബൈയിൽ; ചെന്നൈ, മുംബൈ, ബാംഗ്ലൂർ ടീമുകൾ യു.എ.ഇയിൽ

ദുബൈ: ഒരാഴ്ച മുമ്പ്​ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന്​ പടിയിറങ്ങിയ മഹേന്ദ്രസിങ് ധോണി പുതിയ അങ്കപ്പുറപ്പാടുമായി ദുബൈയിൽ പറന്നിറങ്ങി. കൊട്ടും കുരവയുമൊന്നുമില്ലാതെ 'കൂൾ' ആയാണ്​ ദുബൈ വിമാനത്താവളം ക്യാപ്​റ്റൻ കൂളിനെയും സംഘത്തെയും വരവേറ്റത്. ധോണിക്കൊപ്പം വിരമിക്കൽ പ്രഖ്യാപിച്ച സുരേഷ് റെയ്നയടക്കമുള്ള താരങ്ങളുണ്ടായിരുന്നു. നീലക്കുപ്പായമഴിച്ച്​ മഞ്ഞയെ ആവാഹിച്ച് ധോണിയിറങ്ങുേമ്പാൾ, ഒരുപക്ഷെ അദ്ദേഹത്തിെൻറ അവസാന ഐ.പി.എൽ ആയിരിക്കും ഇതെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

മുൻകൂർ പ്രഖ്യാപനങ്ങളില്ലാതെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കുന്ന മഹിയുടെ സ്വഭാവം കണക്കിലെടുക്കുേമ്പാൾ ആരാധകരുടെ കണക്കുകൂട്ടൽ തെറ്റാനിടയില്ല. ധോണിക്ക് വിരമിക്കൽ മത്സരത്തിന് അവസരങ്ങൾ നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിലാണ്​ നായക​െൻറ വരവ്​.

ചെന്നൈക്ക് പുറമെ വിരാട് കോഹ്​ലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ദിനേഷ് കാർത്തികിെൻറ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും യു.എ.ഇയിൽ എത്തി. ഡൽഹി കാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാ ദ് എന്നീ ടീമുകൾ അടുത്ത ദിവസങ്ങളിലെത്തും. രാജസ്ഥാനും പഞ്ചാബും വ്യാഴാഴ്ച തന്നെ എത്തിയിരുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ ഹർഭജൻ സിങ് ചെന്നൈ ടീമിനൊപ്പം ചേർന്നിട്ടില്ല. വിദേശ താരങ്ങളായ ഫാഫ് ഡ്യൂപ്ലസി, ലുങ്കി എൻഗിഡി, ഇമ്രാൻ താഹിർ, മിച്ചൽ സാൻറ്നർ, ​െഡ്വയ്ൻ ബ്രാവോ എന്നിവർ സെപ്റ്റംബർ ആദ്യവാരം ടീമിനൊപ്പം ചേരും. മുംബൈ നായകൻ രോഹിത് ശർമയുടെ ഭാര്യ റിതികയും മകൾ സമൈറയും ഒപ്പമുണ്ട്.

അക്കരെയിക്കരെ നിന്ന് താരങ്ങൾ

മുംബൈ, കൊൽക്കത്ത ടീമുകൾ അബൂദബിയിലും മറ്റുള്ളവർ ദുബൈയിലുമാണ് തങ്ങുന്നത്. ദുബൈയിലെ അടുത്തടുത്ത ഹോട്ടലുകളിലാണ് താരങ്ങളുടെ വാസമെങ്കിലും ഒരേ ഹോട്ടലിലുള്ള സഹതാരങ്ങളുമായി പോലും സംസാരിക്കാൻ അനുവാദമില്ല. ബാൽക്കണിയിൽ നിന്ന് ബാൽക്കണിയിലേക്കാണ് താരങ്ങളുടെ സംവാദം. മുറികൾക്കിടയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മാർക്ക് ചെയ്തിട്ടുണ്ട്. രണ്ട് താരങ്ങൾ മുറിയുടെ പുറത്തുണ്ടെങ്കിൽ നിശ്ചിത സ്ഥലത്തു നിന്ന് വേണം സംസാരിക്കാൻ. ആറ് ദിവസത്തേക്കാണ് ക്വാറൻറീൻ. വ്യാഴാഴ്ചയെത്തിയ താരങ്ങളെ ഇന്നലെയും കോവിഡ് പരിശോധനക്ക് വിധേയരാക്കി. സ്പോൺസർമാരായ മാരിയറ്റ് ഗ്രൂപ്പിെൻറ അബൂദബിയിലെ സാദിയാത്ത് ഐലൻഡിലെ ഹോട്ടലിലാണ് മുംബൈ താരങ്ങളുടെ താമസം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.