ധോണി ഇനി ബെൻ സ്റ്റോക്സിന് പിന്നിൽ; മറികടന്നത് അപൂർവ റെക്കോഡ്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ആസ്​ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റിന്റെ ജയം നേടിയതോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ തേടിയെത്തിയത് അപൂർവ റെക്കോഡ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കൊപ്പം പങ്കിട്ടിരുന്ന റെക്കോഡാണ് സ്റ്റോക്സ് സ്വന്തം പേരിൽ മാത്രമാക്കിയത്.

ഏറ്റവും കൂടുതൽ മത്സരങ്ങളിൽ 250 റൺസിന് മുകളിൽ ചേസ് ചെയ്ത് വിജയിച്ച ക്യാപ്റ്റനെന്ന നേട്ടമാണ് ഇംഗ്ലീഷുകാരനെ തേടിയെത്തിയത്. അഞ്ചാം തവണയാണ് ഇംഗ്ലീഷ് നായകൻ ഇങ്ങനെ ടീമിനെ വിജയത്തിൽ എത്തിക്കുന്നത്. ധോണിയുടെ കീഴിൽ ഇന്ത്യൻ ടീം നാല് തവണയാണ് ഇങ്ങനെ വിജയം നേടിയത്. ബ്രയൻ ലാറയും റിക്കി പോണ്ടിങ്ങും മൂന്ന് തവണ വീതം ഈ രീതിയിൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.

251 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 75 റൺസെടുത്ത ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് തുണയായത്. ആദ്യ രണ്ട് ടെസ്റ്റുകളിൽ പരാജയപ്പെട്ട ആതിഥേയർക്ക് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തിരിച്ചു വരവിനുള്ള ആത്മവിശ്വാസം നൽകുന്നതായിരുന്നു ഇന്ന​ലത്തെ വിജയം. 

Tags:    
News Summary - Dhoni now behind Ben Stokes; A rare record was broken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.