'എ​െൻറ ധോണി ഇങ്ങനെയല്ല'; ചൂടിനെ ഓടിത്തോൽപിക്കാനാകാതെ തളർന്ന്​ തല

ദുബൈ: കളിക്കളത്തിൽ ക്രിക്കറ്റ്​ ആരാധകർക്ക്​ അത്ര പരിചിതമല്ലാത്ത ചില കാഴ്​ച്ചകൾ വെള്ളിയാഴ്​ച നടന്ന ചെന്നൈ സൂപ്പർ കിങ്​സ് -​ ഹൈദരാബാദ്​ സൺറൈസേഴ്​സ്​ മത്സരത്തിനിടെ കണ്ടു.

ഏത് ഗ്രൗണ്ടിലും ഏത് ഫീൽഡറുടെ കൈകളെയും വെല്ലുവിളിച്ച് രണ്ട് റൺ ഓടിയെടുക്കുന്ന എം.എസ്​. ധോണിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓട്ടക്കാരൻ പ്രയാസപ്പെടുന്ന രംഗമായിരുന്നു അത്​.

മത്സരം അവസാനിച്ചതിന്​ പിന്നാലെ ട്വിറ്റർ മുഴുവൻ ചർച്ച ചെയ്​തതും ഇതാണ്​. എ​െൻറ ധോണി ഇതല്ല, എ​െൻറ ധോണി ഇങ്ങനെയല്ല എന്നാണ്​ ആരാധകർ വിലപിക്കുന്നത്​.

ദുബൈയിലെ കനത്ത ചൂടും നിര്‍ജലീകരണവുമാണ്​ ധോണിയെ ക്ഷീണിതനാക്കിയത്​. ഇന്നിങ്​സി​െൻറ 19ാം ഓവറിൽ ഖലീൽ അഹ്​മദി​െൻറ ആദ്യത്തെ മൂന്ന്​ പന്തുകളിൽ നിന്ന്​ ഒരു ഫോറും രണ്ട്​ ഡബിളുകളും സഹിതം എട്ട്​ റൺസ്​ നേടിയ ശേഷമാണ്​ ധോണി അവശനായത്​.

ശേഷം ചെന്നൈയുടെ ഫിസിയോയെ സഹായത്തിനായി വിളിക്കുകയായിരുന്നു. കമ​േൻററ്റർമാർ പേശിവലിവാണെന്ന്​ കരുതിയെങ്കിലും തളർച്ച അനുഭവപ്പെട്ടതിനാലാണ്​ ഫിസിയോയെ വിളിച്ചതെന്ന്​ ധോണി മത്സരശേഷം വ്യക്തമാക്കി.

20 ഓവർ വിക്കറ്റ്​ കാത്ത ശേഷം 14 ഓവറാണ്​ ധോണി ബാറ്റു ചെയ്​തത്​. ചെന്നൈ ഏഴു റൺസിന്​ തോറ്റെങ്കിലും 36 പന്തിൽ 47 റൺസുമായി ധോണി അവസാന പന്തുവരെ മത്സരം മാറിമറിയുമെന്ന പ്രതീക്ഷ കാണികൾക്ക്​ നൽകിയിരുന്നു.

ധോണിയെ ഇത്ര അവശനായി ഇതുവരെ കണ്ടിട്ടില്ലെന്നും കമ​േൻററ്റർമാരയ ഹർഷ ഭോഗ്​ലെയും ആകാശ്​ ചോപ്രയും യു.എ.ഇയിലെ കഠിനമായ കാലവസ്​ഥയിലെ കളിയെക്കുറിച്ച്​ ട്വീറ്റ്​ ചെയ്​തിരുന്നു. പ്രതികൂല കാലാവസ്​ഥയിലെ ധോണിയുടെ പ്രകടനത്തെ പുകഴ്​ത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ശ്രീശാന്തും രംഗത്ത്​ വന്നു.




Tags:    
News Summary - Dhoni Struggles During Hyderabad Game; twitter discuss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.