ചെന്നൈ: പണക്കൊഴുപ്പിനും താരത്തിളക്കത്തിനും നടുവിൽ വിരാജിക്കുേമ്പാഴും റാഞ്ചിയിലെ പഴയ സാധാരണക്കാരൻ പയ്യെൻറ ലാളിത്യവും വിനയവും കൈമോശം വന്നിട്ടില്ലെന്ന് ഒരിക്കൽകൂടി സാക്ഷ്യപ്പെടുത്തുകയാണ് മേഹന്ദ്ര സിങ് ധോണി. ചെന്നൈയിൽനിന്ന് ദുബൈയിലേക്കുള്ള വിമാന യാത്രയിൽ തെൻറ ബിസിനസ് ക്ലാസ് സീറ്റ് ഇക്കണോമി ക്ലാസിലെ യാത്രക്കാരന് നൽകിയാണ് ധോണി വീണ്ടും ഹൃദയങ്ങൾ കീഴടക്കിയത്.
ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സ് ടീം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിനായി വെള്ളിയാഴ്ചയാണ് യു.എ.ഇയിലേക്ക് തിരിച്ചത്. ൈഫ്ലറ്റിൽ യാത്രക്കിടെ ഇക്കണോമി ക്ലാസിെല സീറ്റിൽ കാലിന് നീളക്കൂടുതലുള്ള ഒരാൾ ഇരിക്കാൻ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് ബിസിനസ് ക്ലാസിലെ തെൻറ സീറ്റ് ധോണി വെച്ചുമാറിയതെന്ന് 'ടൈംസ് നൗ' റിപ്പോർട്ട് ചെയ്തു. ൈഫ്ലറ്റിലെ ഇക്കണോമി ക്ലാസിൽ ധോണി ഇരിക്കുന്ന ദൃശ്യങ്ങൾ ജോർജ് എന്നുപേരുള്ള ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിെൻറ സപ്പോർട്ടിങ് സ്റ്റാഫ് അംഗം എന്നുതോന്നിക്കുന്നതാണ് ൈഫ്ലറ്റിലെ ജോർജിെൻറ വേഷം.
When a man who's seen it all, done it all in Cricket tells you, "Your legs are too long, sit in my seat (Business Class), I'll sit in Economy." The skipper never fails to amaze me. @msdhoni pic.twitter.com/bE3W99I4P6
— george (@georgejohn1973) August 21, 2020
'നിങ്ങളുടെ കാൽ നീളമുള്ളതാണ്. നിങ്ങൾ എെൻറ ബിസിനസ് ക്ലാസ് സീറ്റിൽ ഇരുന്നോളൂ. ഞാൻ ഇക്കണോമി ക്ലാസിൽ ഇരിക്കാം.'-ധോണി യാത്രക്കാരനോട് ഇങ്ങനെ പറഞ്ഞതായി ജോർജ് എഴുതുന്നു. 'ക്യാപ്റ്റൻ എന്നെ അതിശയിപ്പിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല' എന്ന വാചകവും ചേർത്താണ് ജോർജിെൻറ ട്വീറ്റ്.
സുരേഷ് റെയ്നക്കും സൂപ്പർ കിങ്സിലെ മറ്റു ചില സഹതാരങ്ങൾക്കും ഒപ്പം ധോണി സംസാരിക്കുന്നതും വിഡിയോയിൽ കാണാം. കഴിഞ്ഞ കാലങ്ങളിൽ േധാണിയുടെ ലാളിത്യത്തെക്കുറിച്ച് ക്രിക്കറ്റർമാരടക്കം പലരും പല അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഈയിടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പാഡഴിച്ച് പിൻവാങ്ങിയ വിഖ്യാതതാരം ഐ.പി.എല്ലിൽ തെൻറ അവസാന ടൂർണമെൻറാവും യു.എ.ഇയിൽ കളിക്കുന്നതെന്നാണ് ആരാധകർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.