തിരിച്ചുവരവില്‍ സുല്‍ത്താനായി വാഴുകയാണ് ദിനേശ് കാര്‍ത്തിക്ക്. ഐ പി എല്ലില്‍ തകര്‍ത്താടിയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിലും തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് അടിവരയിടുന്നു കാര്‍ത്തിക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ കൈയ്യീന്ന് പോയെന്ന് കരുതിയ മത്സരം തന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിലൂടെ കാര്‍ത്തിക്ക് തിരിച്ചുപിടിച്ചു. 27 പന്തുകളില്‍ 55 റണ്‍സ് അടിച്ചുകൂട്ടിയ കാര്‍ത്തിക്ക് പ്രോട്ടിയാസിന് മുന്നില്‍ 170 റണ്‍സിന്റെ വിജയലക്ഷ്യം വെക്കാന്‍ ഇന്ത്യയെ സഹായിച്ചു. മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ മാന്‍ ഓഫ് ദ മാച്ച് പട്ടം കാര്‍ത്തിക്കിന്.
ഈ പ്രകടനത്തോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ദിനേശ് കാര്‍ത്തിക്ക് അവകാശപ്പെടുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ പന്തിനേക്കാള്‍ മികവും പരിചയ സമ്പത്തും ദിനേശ് കാര്‍ത്തിക്കിനാണുള്ളത്. മഹേന്ദ്ര സിംഗ് ധോണിയെ പോലൊരു മാച്ച് ഫിനിഷറെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇന്ത്യ പരിഗണിക്കുക. ദക്ഷിണാഫ്രിക്കക്കെതിരെ ആറാം നമ്പറില്‍ ഇറങ്ങിയാണ് കാര്‍ത്തിക്ക് വിസ്മയിപ്പിച്ചത്.
ക്രീസില്‍ വന്ന പാടെ അടിച്ചു കസറാന്‍ കാര്‍ത്തിക്കിന് പ്രയാസമില്ല. റിഷഭിന് പക്ഷേ, നിലയുറപ്പിക്കാന്‍ സമയം ആവശ്യമായി വരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്ന് 92 റണ്‍സടിച്ച കാര്‍ത്തിക്കിന്റെ സ്‌ട്രൈക്ക് റേറ്റ് 158.62 ആണ്. അവസാന ഓവറുകളിലെ സമ്മര്‍ദ്ദം മറികടക്കാന്‍ റിഷഭിനേക്കാള്‍ മിടുക്ക് കാര്‍ത്തിക്കിനാണ്.
ടി20 ലോകകപ്പ് കളിക്കുകയാണ് ലക്ഷ്യമെന്ന് കാര്‍ത്തിക്ക് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ലഭിക്കുന്ന അവസരം മുതലെടുക്കാനാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രമിച്ചത്. യുവാക്കള്‍ മാത്രമടങ്ങിയ ഡ്രസിംഗ് റൂമില്‍ നിന്ന് തനിക്കും യുവത്വമാണ് പകര്‍ന്ന് കിട്ടിയത്. രാജ്യത്തിനായി ലോകകപ്പ് കളിക്കുവാന്‍ വേണ്ടിയുള്ള കഠിനാധ്വാനം തുടരുമെന്നും കാര്‍ത്തിക് പറഞ്ഞു. ഐ പി എല്ലില്‍ ആര്‍ സി ബി നല്‍കിയ അവസരം ശരിക്കും ആസ്വദിച്ചു. എല്ലാവരും ഈ തിരിച്ചുവരവില്‍ തന്നോട് സ്‌നേഹം കാണിച്ചു. ക്യാപ്റ്റനും പരിശീലകരും സെലക്ടര്‍മാരും. ഇനി മുന്നോട്ട് കുതിക്കുന്നതിനെ കുറിച്ച് മാത്രമാണ് ചിന്ത - കാര്‍ത്തിക് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.