തർക്കങ്ങൾക്ക് വിരാമം; ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിലും ശ്രീലങ്കയിലുമായി നടത്തും

മാസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ ഏഷ്യകപ്പ് ക്രിക്കറ്റ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെ രണ്ടു രാജ്യങ്ങളിലായി നടത്താൻ തീരുമാനം. ശ്രീലങ്കയും പാകിസ്താനുമാണ് ടൂർണമെന്റിന് ആതിഥേയരാകുക. ആകെയുള്ള 13 മത്സരങ്ങളിൽ ഒമ്പതെണ്ണം ശ്രീലങ്കയിൽ നടക്കുമ്പോൾ നാലെണ്ണത്തിനാണ് പാകിസ്താൻ വേദിയാവുക. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, നേപ്പാൾ ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുക.

ഇന്ത്യ പാകിസ്താനിൽ കളിക്കില്ലെന്ന് അറിയിച്ചതോടെ അവരുടെ ആതിഥേയത്വത്തിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. ഇന്ത്യ കളിക്കാനെത്തിയില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‍കരിക്കുമെന്ന് പാകിസ്താനും നിലപാടെടുത്തു. ഇതിനെ ചൊല്ലിയുള്ള തർക്കം മാസങ്ങളോളം നീണ്ടു. പരിഹാരമായാണ് രണ്ടു രാജ്യങ്ങളിലായി മത്സരം നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചത്. 15 വർഷത്തിന് ശേഷമാണ് പാകിസ്താൻ ഏഷ്യാകപ്പിന് വേദിയാകുന്നത്.

രണ്ട് ഗ്രൂപ്പുകളായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന രണ്ട് ടീമുകൾ വീതം സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും.

Tags:    
News Summary - Disputes ends; Asia Cup Cricket will be held in Pakistan and Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.