ശുഭ്മാൻ ഗില്ലിന് നയിക്കാനറിയില്ല; സഞ്ജുവിനെ ക്യാപ്റ്റനാക്കിക്കൂടേയെന്ന് മുൻ ഇന്ത്യൻ താരം

ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. സിംബാവേക്കെതിരായ പരമ്പരയിൽ ഗില്ലിനെ ക്യാപ്റ്റനാക്കിയതിനെ വിമർശിച്ചാണ് മിശ്ര രംഗത്തെത്തിയത്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനെന്ന നിലയിൽ മോശം റെക്കോഡാണ് ഗില്ലിനുള്ളത്. അയാൾക്ക് പകരം സഞ്ജു സാംസണെയോ ഋതുരാജ് ഗെയ്ക്‍വാദിനെയോ, ​​ഋഷഭ് പന്തി​നെയോ ക്യാപ്റ്റനാക്കണമെന്ന് അമിത് മിശ്ര അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര ട്വന്റി 20യിൽ സഞ്ജു സാംസണെയോ ഋതുരാജ് ഗെയ്ക്‍വാദിനെയോ ഋഷഭ് പന്തിനെയോ ക്യാപ്റ്റനാക്കുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. താനാണെങ്കിൽ ഗില്ലിനെ ക്യാപ്റ്റനാക്കില്ലായിരുന്നു. ഐ.പി.എല്ലിൽ അയാളുടെ ക്യാപ്റ്റൻസി നാം കണ്ടതാണ്. ടീമിൽ അംഗമായത് കൊണ്ട് ക്യാപ്റ്റനാക്കേണ്ട കാര്യമുണ്ടോയെന്നും മിശ്ര ചോദിച്ചു.

ഐ.പി.എൽ സീസണിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഗിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ, ക്യാപ്റ്റനെന്ന നിലയിൽ അത്ര മികച്ച റെക്കോഡല്ല ഗില്ലിനുള്ളത്. ഗുജറാത്ത് ടൈറ്റൻസ് കുപ്പായത്തിൽ ക്യാപ്റ്റനെന്ന നിലയിൽ ഒരു മികവും ഗിൽ പ്രകടിപ്പിച്ചിട്ടില്ലെന്നും അമിത് മിശ്ര പറഞ്ഞു.

ഞാൻ ശുഭ്മാൻ ഗില്ലിന്റെ ഹേറ്ററൊന്നുമല്ല. പക്ഷേ ഗെയ്ക്‍വാദിനെ പോലുള്ളവരാണ് കുറച്ചു കൂടി മികച്ച നായകനെന്ന് താൻ കരുതുന്നു. വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം നാം കണ്ടതാണ്. യശ്വസി ജയ്സ്വാളിനേയും ടീമിനൊപ്പം നിലനിർത്തണമെന്ന് മിശ്ര ആവശ്യപ്പെട്ടു.

Tags:    
News Summary - Amit Mishra criticizes Shubman Gill’s captaincy, labels him ‘clueless’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.