'മറ്റെന്തെങ്കിലും കാരണത്താലാണ് മാഞ്ചസ്​റ്റർ ടെസ്റ്റ് ഉപേക്ഷിച്ചതെന്ന് പറയരുത്'; ഐ.പി.എല്ലിനെ വിമർശിച്ച്​ മൈക്കൽ വോൺ

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പരയിലെ അഞ്ചാമത്തെ മത്സരം കോവിഡ്​ മൂലം ഉപേക്ഷിച്ചതിന്​ പിന്നാലെ തങ്ങളുടെ കളിക്കാരെ ചാർ​േട്ടഡ്​ വിമാനത്തിലടക്കം യു.എ.ഇയിലെത്തിക്കുകയാണ്​ ഐ.പി.എൽ ടീമുകൾ. ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്​റ്റിൽ നിന്ന്​ ഇന്ത്യൻ ടീം പിന്മാറാൻ കാരണം യു.എ.ഇയിലെ ഐ.പി.എൽ ബയോബബ്​ളെന്ന്​ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു​. തൊട്ടുപിന്നാലെ ബി.സി.സി.ഐക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്​ മുൻ ഇംഗ്ലണ്ട്​ നായകനും കമ​േന്‍ററ്ററുമായ മൈക്കൽ വോൺ. മാഞ്ചസ്റ്റർ ടെസ്റ്റ്​ റദ്ദാക്കാനുള്ള കാരണം ഐ.പി.എൽ ആണെന്നും മറ്റെന്തെങ്കിലുമാണെന്ന്​ പറയരുതെന്നാണ്​ വോൺ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്​.

'ഐ.പി.എൽ ടീമുകൾ ചാർ​േട്ടഡ്​ ഫ്ലൈറ്റുകൾ ഒരുക്കുന്നു...യു.എ.ഇയിൽ ആറ്​ ദിവസത്തെ ക്വാറന്‍റീൻ ആവശ്യമാണ്​....ടൂർണമെന്‍റ്​ തുടങ്ങാൻ ഏഴ്​ ദിവസം മാത്രം...ഐ.പി.എൽ അല്ലാതെ മറ്റെന്തെങ്കിലും കാരണത്താലാണ് ടെസ്റ്റ് ഉപേക്ഷിച്ചതെന്ന് പറയരുത്'-വോൺ ട്വീറ്റ്​ ചെയ്​തു.

ഐ.പി.എൽ കാരണമാണ്​ ടെസ്റ്റ്​ റദ്ദാക്കിയതെന്ന റിപ്പോർട്ടുകൾ തള്ളി ഇംഗ്ലണ്ട്​ ആൻഡ്​ വെയ്​ൽസ്​ ക്രിക്കറ്റ്​ ബോർഡ്​ സി.ഇ.ഒ ടോം ഹാരിസൺ രംഗത്തെത്തിയിരുന്നു. 100 ശതമാനവും മാഞ്ചസ്റ്റർ ടെസ്റ്റ്​ നടക്കണമെന്നായിരുന്നു ബി.സി.സി.ഐയുടെ ആഗ്രഹമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്​.

ഇന്ത്യ- ഇംഗ്ലണ്ട്​ അവസാന ടെസ്​റ്റ്​ തുടങ്ങാൻ മണിക്കൂറുകൾക്ക്​ മുമ്പാണ്​ ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന്​ പിന്മാറിയത്​. താരങ്ങളും സ്​റ്റാഫുമെല്ലാം നെഗറ്റിവ്​ ആയിരുന്നെങ്കിലും കളത്തിലിറങ്ങാൻ ടീം അംഗങ്ങൾ വിസമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്​ചയാണ്​ ടെസ്​റ്റ്​ തുടങ്ങേണ്ടിയിരുന്നത്​.

ബയോബബ്​ൾ നിബന്ധന അനുസരിച്ച്​ യു.എ.ഇയിൽ എത്തുന്ന താരങ്ങൾക്ക്​ ആറ്​ ദിവസം സമ്പർക്കവിലക്ക്​ നിർബന്ധമാണ്​. ഈ സാഹചര്യത്തിൽ, അഞ്ചാം ടെസ്​റ്റ്​ കഴിഞ്ഞ്​ യു.എ.ഇയിൽ എത്തുന്ന ഇന്ത്യൻ താരങ്ങൾക്ക്​ ആദ്യ മൂന്ന്​ ദിവസത്തെ ഐ.പി.എൽ​ മത്സരം നഷ്​ടമാകുമെന്നതിനാലാണ്​ താരങ്ങൾ പിൻമാറിയെതന്നായിരുന്നു ആക്ഷേപം ഉയർന്നത്​.

ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​, ഉപനായകൻ രോഹിത്​ ​ശർമയുടെ മുംബൈ ഇന്ത്യൻസ്​ തുടങ്ങിയ ടീമുകളുടെ മത്സരങ്ങൾ ആദ്യ ദിവസങ്ങളിലുണ്ട്​. അഞ്ചാം ടെസ്​റ്റിനിടെ താരങ്ങളിൽ ആർക്കെങ്കിലും പോസിറ്റിവായാൽ ഐ.പി.എല്ലി​െൻറ പകുതിയോളം മത്സരങ്ങൾ നഷ്​ടമാകു​െമന്ന ഭീതിയും പിന്മാറൽ തീരുമാനത്തിന്​ പിന്നിലുണ്ട്​.

അതേസമയം, മത്സരം ഉപേക്ഷിച്ചതിന്​ തൊട്ടുപിന്നാലെ വിരാട്​ കോഹ്​ലി, രോഹിത്​ ശർമ, ജസ്​പ്രീത്​ ബുംറ, സൂര്യകുമാർ യാദവ്​, മുഹമ്മദ്​ സിറാജ്​ എന്നിവർ യു.എ.ഇയിൽ എത്തി. ഇവർ ആറു​ ദിവസം സമ്പർക്കവിലക്കിൽ കഴിഞ്ഞ ശേഷം പരിശീലനത്തിന്​ ഇറങ്ങുമെന്ന്​ ടീമുകൾ ഔദ്യോഗികമായി അറിയിച്ചു. ഇംഗ്ലണ്ടി​ൽ നിന്നെത്തുന്ന എല്ലാ താരങ്ങളും ആറു​ ദിവസം സമ്പർക്കവിലക്കിൽ കഴിയണമെന്ന്​ ബി.സി.സി.ഐയും നിർദേശം നൽകിയിട്ടുണ്ട്​.

ബബ്​ൾ ടു ബബ്​ൾ ട്രാൻസ്​ഫർ ആണെങ്കിലും താരങ്ങളെല്ലാം സമ്പർക്കവിലക്കിൽ കഴിയണമെന്നാണ്​ ബി.സി.സി.ഐയുടെ നിർദേശം. സെപ്​റ്റംബർ14ന് ടെസ്റ്റ്​​ അവസാനിച്ച്​ 15ന്​ യു.എ.ഇയിൽ എത്തിയാലും ആറു ദിവസം സമ്പർക്കവിലക്ക്​ വേണം. 19നാണ്​ ഐ.പി.എൽ പുനരാരംഭിക്കുന്നത്​. 15ന്​ എത്തുന്ന താരങ്ങൾക്ക്​ 21ന്​ മാത്രമേ കളിക്കളത്തിൽ ഇറങ്ങാൻ കഴിയൂ. ഇതോടെ കോഹ്​ലി, രോഹിത്​ ശർമ ഉൾപ്പെടെ ഇന്ത്യൻ ടീമിലെ പകുതി താരങ്ങൾക്കും ആദ്യ മത്സരം നഷ്​ടമാകുമെന്ന അവസ്ഥയുണ്ടായി. ഇത്​ ഒഴിവാക്കാനാണ്​ താരങ്ങളുടെ പിന്മാറ്റമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Don't tell me manchester Test was cancelled for any other reason: Michael Vaughan blames IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.