ഒരു ഇന്നിങ്സിൽ 498 റൺസ് നേടിയ അത്ഭുത ബാലൻ; ഗുജറാത്ത് സ്കൂൾ ക്രിക്കറ്റിൽ വിസ്മയമായി ദ്രോണ ദേശായി

ഗുജറാത്തിൽ സ്കൂൾ ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 498 റൺസ് നേടി കുട്ടിതാരം. ദ്രോണ ദേശായിയാണ് അണ്ടർ 19 സ്കൂൾ ക്രിക്കറ്റിൽ മാരത്തോൺ ഇന്നിങ്സ് കളിച്ചത്. ദിവാൻ ബല്ലുബായി കപ്പ് മൾട്ടി ഡേ ടൂർണമെന്‍റിൽ സെന്‍റ് സേവിയർ സ്കൂളിന് വേണ്ടി ജെ എൽ ഇംഗ്ലീഷ് സ്കൂളിനെതിരെയാണ് ദ്രോണ ദേശായി 498 റൺസ് സ്വന്തമാക്കിയത്. ഇന്ത്യൻ സ്കൂൾ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് താരം കളിച്ചത്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിൽ സെൻട്രെൽ ബോർഡ് ഓഫ് ക്രിക്കറ്റ് അഹമ്മദബാദാണ് ദിവാൻ ബല്ലുബായ് കപ്പ് നടത്തിയത്. അണ്ടർ 19 താരങ്ങളിൽ ആറാം തവണയാണ് ഒരു താരം 400 റൺസിന് മുകളിൽ സ്കൂൾ ക്രിക്കറ്റിൽ നേടുന്നത്. 320 പന്തുകൾ നേരിട്ടാണ് താരം ഇത്രയും റൺസ് നേടിയത്. ഏഴ് സിക്സറും 86 ഫോറുകളും താരത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു. താരത്തിന്‍റെ ഇന്നിങ്സിന്‍റെ ബലത്തിൽ സെന്‍റ് സാവിയർ സ്കൂൾ ഒരു ഇന്നിങ്സിനും 720 റൺസിനും വിജയിക്കുകയായിരുന്നു.

താൻ 500 റൺസിന് അടുത്തെത്തിയ കാര്യം അറിഞ്ഞില്ലായിരുന്നുവെന്നും സ്കോർ ബോർഡ് അവിടെ ഇല്ലായിരുന്നുവെന്നും മത്സര ശേഷം ദേശായി വ്യക്തമാക്കി. അത് കാരണമാണ് സ്റ്റ്രോക്ക് കളിക്കാൻ ശ്രമിച്ചതും പുറത്തായതെന്നും താരം പറയുന്നു. തന്‍റെ മുന്നേറ്റങ്ങൾക്ക് കാരണം അച്ഛൻ ആണെന്നും ദേശായി പറയുന്നുണ്ട്. താരത്തിന്‍റെ ഏരിയിലെ 40 ഓളം ക്രിക്കറ്റ് താരങ്ങളെ വാർത്തെടുത്ത ജയപ്രകാശ് പട്ടേലാണ് ദ്രോണ ദേശായിയുടെ കോച്ച്.

Tags:    
News Summary - drona desai scored 498 runs in school cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.