അനന്ത്പുർ (കർണാടക): ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാം മത്സരങ്ങൾ വ്യാഴാഴ്ച മുതൽ അനന്ത്പുരിൽ നടക്കും. ഇന്ത്യ ‘എ’യുമായി ‘ഡി’യും ‘ബി’യുമായി ‘സി’യും ഏറ്റുമുട്ടും. ആദ്യ കളികളിൽ ‘എ’യെ ബി 76 റൺസിനും ‘ഡി’യെ സി നാല് വിക്കറ്റിനും തോൽപിച്ചിരുന്നു. മായങ്ക് അഗർവാളാണ് ഇനി എ ടീമിനെ നയിക്കുക. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, കുൽദീപ് യാദവ് എന്നിവർ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതിനാൽ കളിക്കില്ല. ഋഷഭ് പന്തും യശസ്വി ജയ്സ്വാളും അഭിമന്യൂ ഈശ്വരന് കീഴിലിറങ്ങുന്ന ടീം ‘ബി’യിലുണ്ടായിരുന്നെങ്കിലും സമാന കാരണത്താൽ ഇരുവരും വിട്ടു. ഋതുരാജ് ഗെയ്ക്വാദാണ് സി നായകൻ. മലയാളി പേസർ സന്ദീപ് വാര്യരും ഈ ടീമിൽ അംഗമാണ്. ശ്രേയസ് അയ്യർ ക്യാപ്റ്റനായ ഡി ടീമിൽ മലയാളി സാന്നിധ്യങ്ങളായി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ബാറ്റർ ദേവ്ദത്ത് പടിക്കലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.