തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് തണുപ്പൻ പ്രതികരണവുമായി കായിക കേരളം. കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും നിറഞ്ഞുകവിഞ്ഞ ഗാലറി ഇന്നലെ ശുഷ്കമായിരുന്നു. 39,571 സീറ്റുകളുള്ള സ്റ്റേഡിയത്തിൽ 12,000ത്തോളം പേർ മാത്രമാണെത്തിയത്.
ഇതിൽ പകുതിയും സൗജന്യ പാസുകളായിരുന്നു. 6200ഓളം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. 97 ലക്ഷം രൂപയാണ് വരുമാനം. വിൽപനക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകൾപോലും വിൽക്കാത്തത് കേരളത്തിൽ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തിൽ ആദ്യമായാണ്.
ടിക്കറ്റ് വിൽപനയിലെ കുറവ് സംഘാടകരെയും സ്പോൺസർമാരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. മത്സരവുമായി ബന്ധപ്പെട്ട് കായികമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനങ്ങൾ ടിക്കറ്റ് വിൽപനയെ ബാധിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
മന്ത്രി വി. അബ്ദുറഹ്മാനുമായി ചര്‍ച്ചചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. പട്ടിണി കിടക്കുന്നവർ കളികാണാൻ വരേണ്ടതില്ല, കാശുള്ളവർ കാണട്ടെ എന്ന രീതിയിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.
മന്ത്രി പഠിക്കാതെയാണ് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞത്. അദ്ദേഹത്തെ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തും. കാണികള്‍ കുറഞ്ഞതില്‍ സ്പോണ്‍സര്‍മാര്‍ നിരാശരാണ്. ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. മറ്റ് അസോസിയേഷനുകള്‍ ഇക്കാര്യം ആയുധമാക്കുമെന്നും ജയേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.