ന്യൂഡൽഹി: ചെന്നൈയിലെ മൈതാനത്ത് കളിയഴകിെൻറ മനോഹാരിതയുമായി കത്തിയാളുന്ന ഇംഗ്ലീഷ് ബാറ്റിങ് കരുത്തിനു മുന്നിൽ വിയർത്തൊലിക്കുന്ന ഇന്ത്യൻ ബൗളർമാരെ കാണുേമ്പാൾ ടീം ലൈനപ്പിനെ കുറിച്ച സന്ദേഹങ്ങൾ ശക്തിയാർജിക്കുന്നതിനിടെ വൈറലായി പുതിയ വിഡിയോ. ബോക്സിങ് ഡേ ടെസ്റ്റിലുൾപെടെ ഇന്ത്യൻ നിരയിൽ മികവുറപ്പിച്ച മുഹമ്മദ് സിറാജും ഏറെയായി പുറത്തുനിർത്തിയതിന് സമൂഹ മാധ്യമങ്ങളിൽ ടീം മാനേജ്െമൻറിനെതിരെ പ്രതിഷേധം ശക്തമായ കുൽദീപ് യാദവും തമ്മിലെ വിഡിയോ ആണ് വൈറലായത്.
ഡ്രസ്സിങ് റൂമിന് പുറത്ത് സിറാജ് സഹതാരം കുൽദീപിെൻറ കഴുത്തിന് പിടിക്കുന്നതാണ് രംഗം. ഇരുവരും തമ്മിൽ ഗൗരവതരമായി എന്തെങ്കിലും നടന്നതിന് തെളിവില്ലെങ്കിലും സ്പിന്നർ കുൽദീപിനെ പിടിച്ച് മാറ്റുന്നത് തമാശക്കക്കാകില്ലെന്നാണ് സൂചന.
ഒന്നാം ദിവസം കളി അവസാനിച്ചയുടൻ താരങ്ങൾ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുേമ്പാഴാണ് സംഭവം. വാതിലിൽ നിൽക്കുകയായിരുന്നു സിറാജ്. ടീമിൽ ഇടമില്ലാതെ പുറത്തുനിൽക്കുന്ന കുൽദീപ് മടങ്ങുേമ്പാൾ സിറാജ് കഴുത്തിന് പിടിക്കുന്നു. വിഡിയോയിൽ അതിവേഗം കാര്യങ്ങൾ അവസാനിക്കുന്നുണ്ട്. അതിനാൽ, പിന്നീട് എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ല.
അക്സർ പട്ടേൽ പരിക്കുമായി പുറത്തായിട്ടും സ്പിന്നർക്ക് അവസരം നൽകാത്ത നടപടിക്കെതിരെ വിവാദം ശക്തമാണ്. മുൻ താരങ്ങൾ വരെ പ്രതിഷേധം അറിയിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ സ്പിൻ മികവുമായി വലിയ നേട്ടങ്ങൾ കൊയ്തിട്ടും കുൽദീപിനെ എന്തിന് മാറ്റിനിർത്തുന്നുവെന്നാണ് ചോദ്യം. എന്നാൽ, ടീമിൽ ഉൾപെടുത്തിയിട്ടും കളിപ്പിക്കാത്തതിന് പിന്നിൽ ചിലതുണ്ടാകാമെന്ന് സംശയിക്കുന്നവരുമുണ്ട്.
താരം പുറത്തായതായിരുന്നു തുടക്കത്തിൽ വിഷയമെങ്കിൽ വിഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങൾ അതും ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.