കിവീസ് 329; ഇംഗ്ലണ്ട് ആറിന് 229

ലീ​ഡ്സ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ പോരാട്ടം ഒപ്പത്തിനൊപ്പം. ഒ​ന്നാ​മി​ന്നി​ങ്സി​ൽ 329 റ​ൺ​സ​ടി​ച്ച കി​വീ​സിന് മുന്നിൽ തുടക്കത്തിൽ തകർന്ന ആ​തി​ഥേ​യ​ർ പൊരുതിക്കയറുകയാണ്. മു​ൻ​നി​ര ത​ക​ർ​ന്ന് ആറിന് 55 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ട് ആറാം വിക്കറ്റിൽ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ജോണി ബെയർസ്റ്റോയുടെയും (102 നോട്ടൗട്ട്) ജാമി ഓവർട്ടണിന്റെയും (85 നോട്ടൗട്ട്) കരുത്തിലാണ് കരകയറുന്നത്. 42 ഓവറിൽ ആറിന് 229ലെത്തിയിട്ടുണ്ട് ഇംഗ്ലണ്ട്.

ട്രെ​ന്റ് ബോ​ൾ​ട്ടിനുമുന്നിൽ പതറി അ​ല​ക്സ് ലീ​സ് (4), സാ​ക് ക്രോ​ളി (6), ഒ​ലി പോ​പ് (5) എ​ന്നി​വ​ർ അ​തി​വേ​ഗം പുറത്തായശേഷം ജോ ​റൂ​ട്ടി​നെ (5) സൗ​ത്തി​യും നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സിനെയും (18) ബെ​ൻ ഫോ​ക്സി​നെ​യും (0) നീൽ വാ​ഗ്ന​റും മ​ട​ക്കി​യ​തോടെയാണ് ഇംഗ്ലണ്ട് തകർന്നത്. പിന്നീടായിരുന്നു ബെയർസ്റ്റോ-ഓവർട്ടൺ ഷോ. നേ​ര​ത്തേ സെ​ഞ്ച്വ​റി നേ​ടി​യ ഡാ​രി​ൽ മി​ച്ച​ലും (109) അ​ർ​ധ സെ​ഞ്ച്വ​റി ​കു​റി​ച്ച ടോം ​ബ്ല​ൻ​ഡ​ലു​മാ​ണ് (55) കി​വീ​സി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഇം​ഗ്ല​ണ്ടി​നാ​യി ജാ​ക് ലീ​ച് അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി.

Tags:    
News Summary - England collapsed; Kiwis have the upper hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.