ലണ്ടൻ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്ണൊഴുക്കിലൊന്നിന് പന്തെറിഞ്ഞുകൊടുത്ത് ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ഒലി റോബിൻസണിന്റെ മഹാദാനം. കൗണ്ടി ചാമ്പ്യൻഷിപ്പിലാണ് സസക്സ് താരം എറിഞ്ഞ ഒരോവറിൽ 43 റൺസ് പിറന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിൽ വഴങ്ങുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോഡ് ഒലി പേരിലാക്കിയപ്പോൾ കൂടുതൽ റൺ നേടിയ ബാറ്ററായി ലൂയിസ് കിംബറും മാറി. രണ്ട് സിക്സറുകൾ മാത്രം പിറന്ന ഓവറിൽ മൂന്ന് നോബോളിലടക്കം ആറ് ഫോറുകളും ഒരു സിംഗിളുമായിരുന്നു ലെസ്റ്റർഷെയർ താരം കിംബറുടെ സംഭാവന. മൊത്തം ഒമ്പതു പന്തുകളാണ് ഒലി എറിഞ്ഞത്.
ജിമ്മി ആൻഡേഴ്സൺ വിരമിക്കൽ പ്രഖ്യാപിച്ച ഒഴിവിൽ ദേശീയ ടീമിൽ ഇടം ഭദ്രമാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് കൗണ്ടിയിൽ നാണക്കേട് ചോദിച്ചുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.