ദുബൈ: ട്വൻറി 20 ലോകകപ്പിൽ ഇന്നും നാളെയുമായി അവസാന നാലിലെ കളികൾ. ആദ്യ സെമിയിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും വ്യാഴാഴ്ച പാകിസ്താനും ആസ്ട്രേലിയയുമാണ് ഏറ്റുമുട്ടുക. സൂപ്പർ പോരാട്ടങ്ങൾ കണ്ട ലീഗ് റൗണ്ടിൽ ഓരോ വിഭാഗത്തിലും മികവുകാട്ടിയ രണ്ടു ടീമുകളാണ് സെമി ഉറപ്പാക്കിയത്. ഗ്രൂപ് ഒന്നിൽ ഇംഗ്ലണ്ടും പ്രോട്ടീസും മാറ്റുരച്ച അവസാനപോരാട്ടം വരെ ഉദ്വേഗം നീണ്ടപ്പോൾ നാലു കളികൾ ജയിച്ച് മൂന്നു ടീമുകൾ ഒപ്പത്തിനൊപ്പം നിന്നു. റൺ റേറ്റിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം ഉറപ്പാക്കിയപ്പോൾ റൺ റേറ്റിൽ ദക്ഷിണാഫ്രിക്ക പുറത്തേക്കും വഴിതുറന്നു. മറുവശത്ത്, ഗ്രൂപ് രണ്ടിൽ തോൽവിയറിയാത്ത ടീമാണ് പാകിസ്താൻ. ന്യൂസിലൻഡ് അഞ്ചിൽ നാലും ജയിച്ചാണ് അവസാന നാലിലെത്തിയത്.
ഇംഗ്ലണ്ട്-ന്യൂസിലൻഡ്
ഏകദിന ലോകകപ്പ് ബൗണ്ടറിയെണ്ണി ഇംഗ്ലണ്ടിന് നൽകിയതിെൻറ വിവാദങ്ങൾ ഇനിയും അടങ്ങിയില്ല. വീണ്ടുമൊരു ഐ.സി.സി ടൂർണമെൻറിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും നേർക്കുനേർ വരുേമ്പാൾ തീപാറും പോരാട്ടം ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നു. ഏകദിന ലോകചാമ്പ്യന്മാരെന്ന പകിട്ടിന് കനം കൂട്ടാനാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നതെങ്കിൽ ലോക ടെസ്റ്റിൽ ചാമ്പ്യന്മാരായ ന്യൂസിലൻഡ് വെള്ളപ്പന്തിൽ ഒരു കീരീടം മോഹിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ വീണതിെൻറ പരിക്ക് മാറും മുമ്പാണ് ഇംഗ്ലണ്ട് സെമിക്കിറങ്ങുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് തോറ്റുതുടങ്ങിയ ന്യൂസിലൻഡിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ശാന്തശീലരും എന്നാൽ, വൃത്തിക്ക് പണിയെടുക്കുന്നവരുമായ കെയ്ൻ വില്യംസണിേൻറയും ഓയിൻ മോർഗേൻറയും ക്യാപ്റ്റൻ പോരാട്ടത്തിന് കൂടിയാകും അബൂദബി സാക്ഷ്യം വഹിക്കുക. ടീമിനെ ഏകോപിപ്പിക്കുന്നതിലും കൃത്യസമയത്ത് തീരുമാനങ്ങൾ എടുക്കുന്നതിലും ഇരു ക്യാപ്റ്റൻമാരും മിടുക്കർ.
പരിക്കിലും വീഴാതെ ഇംഗ്ലണ്ട്
സൂപ്പർ താരങ്ങളായ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറുമില്ലാതെയാണ് ലോകകപ്പിനെത്തിയതെങ്കിലും അതൊന്നും പ്രകടനത്തെ ബാധിച്ചതേയില്ല. ആദ്യമത്സരം മുതൽ ആധികാരികമായി ജയിച്ചുതുടങ്ങിയ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചാണ് മുന്നേറിയത്.
ബാറ്റിങ് തന്നെയാണ് ഇംഗ്ലീഷ് ടീമിെൻറ കരുത്ത്. ടൂർണമെൻറ് ടോപ്സ്കോററായ ജോസ് ബട്ലറാണ് പ്രധാന ആയുധം. ഡേവിഡ് മലാൻ, ലിയാം ലിവിങ്സ്റ്റോൺ, ജോണി ബെയർസ്റ്റോ എന്നിവരും വമ്പനടികൾക്ക് മിടുക്കർ. അത്ര ഫോമിലല്ലെങ്കിലും നങ്കൂരമിടാൻ കെൽപുള്ള നായകൻ മോർഗൻ, പന്തിനൊപ്പം ബാറ്റും വശമുള്ള മുഈൻ അലി, ക്രിസ് വോക്സ് എന്നിവരും ചേരുേമ്പാൾ ബാറ്റിങ് ഭദ്രം.മുഇൗൻ അലി-ആദിൽ റഷീദ് സ്പിൻ ജോഡിയിൽ ഇംഗ്ലണ്ടിന് പ്രതീക്ഷയുണ്ട്. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ പേസ് ബൗളർമാരെ തകർത്തടിച്ചത് ആശങ്ക പകരുന്നുണ്ട്.
പൊരുതിനേടാൻ കിവീസ്
ഇംഗ്ലണ്ട് എത്ര വമ്പൻമാരായാലും പൊരുതി വീഴ്ത്താമെന്നുതന്നെയാണ് കിവീസ് പ്രതീക്ഷ. ട്രെൻറ് ബോൾട്ട്, ടിം സൗത്തി, ആദം മിൽനെ എന്നിവർ നയിക്കുന്ന പേസ് ബൗളിങ് ഡിപ്പാർട്മെൻറാണ് ടീമിെൻറ ഇന്ധനം. ഫോമിലുള്ള സ്പിന്നർ ഇഷ് സോധിക്കൊപ്പം മിച്ചൽ സാൻറ്നറും ചേരുേമ്പാൾ സ്പിൻ ഡിപ്പാർട്മെൻറും സുശക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.