വിൻഡീസിനെ​ വെറും 55 റൺസിന്​ പുറത്താക്കി​; പഴയ കടം വീട്ടി ഇംഗ്ലണ്ട്​

ദുബൈ: 2016 ട്വന്‍റി 20 ലോകകപ്പ്​ ഫൈനലിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസ്​ സ്​റ്റേഡിയത്തിൽ നിന്നും തങ്ങളെ കരയിപ്പിച്ചു മടക്കിയ വെസ്റ്റിൻഡീസിനോട്​ ഇംഗ്ലീഷ്​ സംഘം പകരം വീട്ടി. പുകൾപെറ്റ വിൻഡീസ്​ ബാറ്റിങ്​ നിരയെ വെറും 55 റൺസിന്​ പുറത്താക്കിയ ഇംഗ്ലണ്ട്​ 8.2 ഓവറിൽ നാലുവിക്കറ്റ്​ നഷ്​ടത്തിൽ വിജയം കണ്ടു. നാലുവിക്കറ്റുവീഴ്​ത്തിയ ആദിൽ റഷീദും രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തിയ മുഈൻ അലിയും ടൈമൽ മിൽസുമാണ്​ വിൻഡീസിനെ എറിഞ്ഞുടച്ചത്​.

ടോസ്​ ​നേടി ഫീൽഡിങ്​ തെരഞ്ഞെടുത്ത ഇംഗ്ലണ്ട്​ നായകൻ ഇയാൻ മോർഗന്‍റെ തീരുമാനങ്ങളെല്ലാം ഫലിച്ചു. ഓപ്പണിങ്​ ബൗളറായി പന്തെടുത്ത സ്​പിന്നർ മുഈൻ അലിയും ക്രിസ് ​വോക്​സും വേഗത്തിൽ വിക്കറ്റു​ വീഴ്​ത്തി വിൻഡീസിനെ സമ്മർദത്തിലാക്കി. ലെൻഡൻ സിമ്മൺസ്​ (3), ഇവാൻ ലൂവിസ്​ (6), ക്രിസ്​ഗെയ്​ൽ (13), ഹെറ്റ്​മെയർ (9), ഡ്വെയ്​ൻ ബ്ര​ാവോ (5), നികൊളാസ്​ പുരാൻ (1), കീരൺ ​പൊള്ളാർഡ്​ (6), ആന്ദ്രേ റസൽ (0) എന്നിങ്ങനെയാണ്​ വിൻഡീസ്​ ബാറ്റ്​സ്​മാൻമാരുടെ സ്​കോറുകൾ. ക്രിസ്​ഗെയ്​ൽ ഒഴികെ ഒരാൾക്കും രണ്ടക്കം പോലും കടക്കാനായില്ല. വാലറ്റത്തെ ആദിൽ റഷീദ്​ വേഗത്തിൽ തുടച്ചുനീക്കുകയും ചെയ്​തു.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്​ വിജയത്തിലേക്കുള്ള തിടുക്കത്തിൽ നാലുവിക്കറ്റുകൾ നഷ്​ടമായി. ജേസൺ റോയ്​ (11), ജോസ്​ ബട്​ലർ (20 നോട്ടൗട്ട്​), ജോണി ബെയർസ്​റ്റോ (9), മുഈൻ അലി (3), ലിയാം ലിവിങ്​ ​സ്​റ്റോൺ (1), ഇയാൻ മോർഗൻ (7) എന്നിങ്ങയൊണ്​ ഇംഗ്ലീഷ്​ ബാറ്റ്​സ്​മാൻമാരുടെ സ്​കോറുകൾ. മത്സരം വേഗത്തിൽ വിജയിക്കാനായത്​ റൺറേറ്റിൽ വലിയ ആനുകൂല്യമാണ് ഇംഗ്ലണ്ടിന്​ ​നൽകുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.