ദുബായ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നലെ ഡൽഹി ക്യാപിറ്റലിനെതിരെ വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നായകൻ ദിനേഷ് കാർത്തിക്കിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ആരാധകർ ഉയർത്തുന്നത്. കാർത്തിക്കിനെ നായകൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഡൽഹിക്കെതിരായ തോൽവിക്ക് കാരണം താരമാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ ബാറ്റിങ്ങിലും പരാജയമായത് കാർത്തിക്കിന് തിരിച്ചടിയായി. ടീമിനെ നയിക്കുന്നതിൽ മികവ് പുലർത്താൻ താരത്തിന് കഴിയുന്നില്ലെന്നാണ് കെ.കെ.ആർ ആരാധകർ ആരോപിക്കുന്നത്.
സീസണിെൻറ തുടക്കം മുതൽ ഏറ്റവും കൂടുതൽ വിമര്‍ശനം ഉയരുന്നത് കെകെആറിെൻറ ബാറ്റിങ് ഓഡറുമായി ബന്ധപ്പെട്ടാണ്. ഇന്നലെ നേരിട്ട തോൽവിക്ക് പിന്നാലെയും അത് ശക്തമായി. ആന്ദ്രെ റസലിനെ നേരത്തെ ഇറക്കിയതും ഇയാന്‍ മോര്‍ഗനെ ആറാം നമ്പറില്‍ ഇറക്കിയതും കെകെആറിന് തിരിച്ചടിയായിരുന്നു. വമ്പനടി വേണ്ട സാഹചര്യത്തിൽ കാർത്തിക് അഞ്ചാം നമ്പറിൽ ഇറങ്ങിയതിനെയും ആരാധകർ രൂക്ഷമായി വിമർശിച്ചു.
നാലാം നമ്പറിലോ, അഞ്ചാം നമ്പറിലോ ഇറക്കാൻ കഴിയുന്ന കൂറ്റനടിക്കാരനായ മോർഗനെ വൈകി ഇറക്കിയതും കാർത്തിക്കിനെ മാറ്റാൻ ആരാധകർ കാരണമായി ചൂണ്ടിക്കാട്ടുന്നു. ആറാം നമ്പറിൽ ഇറങ്ങിയ മോർഗൻ മികച്ച ബാറ്റിങ് നടത്തി കളി കെ.കെ.ആറിന് അനുകൂലമാക്കുകയും ചെയ്തിരുന്നു. ദിനേഷ് കാർത്തിക്കിനെ മാറ്റി ലോകകപ്പ് നേടിയ ടീമിെൻറ നായകനായ മോർഗനെ ക്യാപ്റ്റനാക്കണമെന്നാണ് ഇപ്പോൾ ആരാധകരുടെ ആവശ്യം.
Retweet if you don't want Dinesh Karthik as a captain of #KKR !!@KKRiders @DineshKarthik #DCvsKKR
— JUST A FAN. (@iamsrk_brk) October 3, 2020
Whom Should Make @KKRiders Captain??
— King Vizag (@IamLucky509) October 3, 2020
RT - Eoin Morgan
Fav - Dinesh Karthik#DCvKKR #KKRHaiTaiyaar pic.twitter.com/esufhbSgCv
Teams bidding for Dinesh Karthik next season. #KKR pic.twitter.com/dabliaowPq
— Pakchikpak Raja Babu (@HaramiParindey) October 3, 2020
Failures for KKR skipper Dinesh Karthik continue.#IPL2020
— CricTracker (@Cricketracker) September 30, 2020
(📷: Disney + Hotstar VIP) pic.twitter.com/y2Mhb3jveU
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.