ന്യൂഡൽഹി: ഐ.പി.എല്ലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ എല്ലാവരും ധോണിയുടെ തിരിച്ച് വരവിനായാണ് കാത്തിരിക്കുന്നതെന്ന് സുനിൽ ഗവാസ്കർ.
ധോണി വീണ്ടും തിരിച്ചെത്തുന്നതിെൻറ ആവേശത്തിലാണ്. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മൽസരത്തിനായി കാത്തിരിക്കുകയാണ്. പുതിയ താരങ്ങളെ രാജ്യത്തിനായി സംഭാവന ചെയ്യുന്നതിൽ ഐ.പി.എൽ ചരിത്രം കുറിക്കുമെന്നും ഗവാസ്കർ പ്രത്യാശ പ്രകടിപ്പിച്ചു.
യുവതാരങ്ങൾക്കുള്ള ഏറ്റവും മികച്ച അവസരമാണ് ഐ.പി.എൽ. ഈ വർഷവും അതിൽ മാറ്റമുണ്ടാവില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീം ഐ.പി.എല്ലിലേക്ക് വരുന്നത് സന്തോഷമുള്ള കാര്യമാണ്. കമൻററി പാനലിെൻറ ഭാഗമാകാൻ സാധിച്ചതിെൻറ ആവേശത്തിലാണ് താനെന്നും മൽസരം തുടങ്ങുന്നതിനായി ഒരു മിനിറ്റ് പോലും ഇനി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സുനിൽ ഗവാസ്കർക്കൊപ്പം ദക്ഷിണാഫ്രിക്കൻ താരം ജെ.പി ഡുമിനിയാണ് ഐ.പി.എല്ലിനായി കമൻററി പറയുന്നത്. മൽസരത്തിൽ ബാറ്റിങ് വെടിക്കെട്ടാണ് പ്രതീക്ഷിക്കുന്നത്. ധോണിയുടെ ഗ്രൗണ്ടിലേക്കുള്ള തിരിച്ച് വരവിനായാണ് സി.എസ്.കെ ആരാധകർ കാത്തിരിക്കുന്നതെന്ന് ഡുമിനി പറഞ്ഞു.
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇക്കഴിഞ്ഞ സ്വതന്ത്ര ദിനത്തിലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകൻമാരിൽ ഒരാളായ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.
തീര്‍ത്തും അപ്രതീക്ഷിതമായാണ് ധോണി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. കരിയറില്‍ ഉടനീളം നിങ്ങള്‍ എനിക്ക് നല്‍കിയ പൂര്‍ണ പിന്തുണയ്ക്ക് നന്ദി എന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പില്‍ ധോണി അറിയിച്ചു.
സ്വന്തം ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചതിനാ അൽപം വൈകിയാണ് ധോണിയും സംഘവും പരിശീലനത്തിനിങ്ങിയത്. നെറ്റ്സിൽ പ്രാക്ടീസ് ചെയ്യവേ സിക്സർ പറത്തുന്ന ധോണിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 2019 ഏകദിന ലോകകപ്പിെൻറ സെമിഫൈനലിൽ ന്യൂസിലൻഡിനോട് തോൽവി വഴങ്ങിയ ശേഷം ധോണി കളത്തിലിറങ്ങിയിട്ടില്ല. അതിനാൽ തന്നെ ബാറ്റിങ്ങിലും കീപ്പിങ്ങിലും താളം കണ്ടെത്താൻ താരം കഠിനാധ്വാന പ്രയത്നത്തിലാണ് ധോണി.
ഐ.പി.എല്ലിലെ 'മിസ്റ്റർ കൺസിസ്റ്റൻറ്' സുരേഷ് റെയ്ന കൂടി നാട്ടിലേക്ക് മടങ്ങിയതിനാൽ ആ ഭാരം കൂടി ധോണിയുടെ ചുമലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.