ക്രിക്കറ്റല്ല, ഇപ്പോൾ ഫാഷനിലാണ് കൂടുതൽ ശ്രദ്ധ; ഇന്ത്യൻ വിക്കറ്റ് കീപ്പറെ കുറിച്ച് മുൻ പാക് താരം

ന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ ടീമിലില്ലാത്തതിന്റെ കാരണം പറയുകയാണ് മുൻ പാകിസ്താൻ ക്രിക്കറ്റ് താരമായ ബാസിത് അലി. കിഷന്റെ ക്രിക്കറ്റിൽ നിന്നുള്ള ശ്രദ്ധ മാറി ഇപ്പോൾ ഫാഷനിലാണ് കൂടുതൽ ശ്രദ്ധ എന്ന് ബാസിത് പറഞ്ഞു.

'ഇഷാൻ കിഷന്റെ ശ്രദ്ധ ക്രിക്കറ്റിൽ നിന്നും മാറിപ്പോയിട്ടുണ്ട്. ഫാഷനിലേക്കാണ് അവന്റെ നിലവിലെ ശ്രദ്ധ,' തന്റെ യൂട്യൂബ് വീഡിയോയിൽ സംസാരിക്കവെ ബാസിത് അലി പറഞ്ഞു.

തളർച്ച കാരണം കഴിഞ്ഞ വർഷം ഡിസംബറിൽ കിഷൻ ടീമിൽ നിന്നും മാറിനിന്നിരുന്നു. എന്നാൽ, പിന്നീട് ഇന്ത്യൻ ടീമിലേക്ക് അദ്ദേഹത്തിന് വിളി വരാതെയായി. പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാൻ പലകുറി പറഞ്ഞിട്ടും കളിക്കാത്തതിനാൽ ബി.സി.സി.ഐ കിഷന്റെ കരാറും റദ്ദാക്കി.

താരത്തെ അവസാനമായി ക്രിക്കറ്റ് ഫീൽഡിൽ കണ്ടത് ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോഴാണ്. 2024 ഐ.പി.എല്ലിലും ശരാശരി പ്രകടനമാണ് മുംബൈയുടെ ഓപണിങ് ബാറ്റർ കാഴ്ചവെച്ചത്. 14 ഇന്നിങ്സിൽ നിന്ന് 22.85 ശരാശരിയിൽ 360 റൺസാണ് കിഷൻ നേടിയത്.

Tags:    
News Summary - ex pakistan player slams oshan kishan by saying he is more into fashions these days than cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.