ഏതൊരു ബൗളർക്കും, പ്രത്യേകിച്ച് ഐ.പി.എൽ കളിക്കുന്നവർക്ക് സൂപ്പർ താരങ്ങളുടെ വിക്കറ്റെടുക്കുക എന്നത് വലിയൊരു സ്വപ്നമായിരിക്കും. അതിൽ തന്നെ ഏതൊരു ബൗളറും ആഗ്രഹിക്കുന്നതാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെയും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയുടെയും വിക്കറ്റുകൾ. ഇരുവരുടെയും പ്രശസ്തിയും ബാറ്റിങ് റെക്കോഡുകളും തന്നെയാണ് ഈ താരങ്ങളെ ഒരു ബൗളറുടെ ഏറ്റവും വിലപ്പെട്ട വിക്കറ്റാക്കുന്നതും.
സ്ട്രൈക്ക് റേറ്റ് ഒരു ചോദ്യചിഹ്നമാണെങ്കിലും ഈ ഐ.പി.എല്ലിലെ റൺവേട്ടക്കാരിൽ മുന്നിലാണ് കോഹ്ലി. എന്നാൽ, രോഹിത്തിനെ വലക്കുന്നത് ഫോമില്ലായ്മയാണ്. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിനു പുറത്താകുന്ന താരമെന്ന റെക്കോഡ് കഴിഞ്ഞദിവസം താരം സ്വന്തമാക്കിയിരുന്നു. 16 തവണയാണ് താരം പൂജ്യത്തിന് പുറത്തായത്. കഴിഞ്ഞദിവസം ഒരുപരിപാടിയിൽ ചെന്നൈ സൂപ്പർ കിങ്സ് പേസർ ദീപക് ചഹറിനോട് ഏറ്റവും പ്രിയപ്പെട്ട വിക്കറ്റ് ആരുടേതാണെന്ന ചോദ്യത്തിന് കിടിലൻ മറുപടിയാണ് താരം നൽകിയത്.
‘ഏറ്റവും പ്രിയപ്പെട്ട വിക്കറ്റ് ആരുടേത്? രോഹിത് ശർമയോ വിരാട് കോഹ്ലിയോ?’ എന്നായിരുന്നു ചോദ്യം. രോഹിത് ഭായിയെ പലതവണ പുറത്താക്കിയിട്ടുണ്ടെന്നും അതിനാൽ വിരാട് കോഹ്ലിയെന്നുമായിരുന്നു താരത്തിന്‍റെ മറുപടി. ഐ.പി.എൽ സീസണിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന രോഹിത്ത് ഇതുവരെ 184 റൺസാണ് നേടിയത്. താരത്തിന്‍റെ ശരാശരി 18.39ഉം സ്ട്രൈക്ക് റേറ്റ് 126.89ഉം ആണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യത്തിനാണ് താരം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.