ഫുട്ബാൾ ഗ്ലോബൽ പ്ലയേഴ്സ് അസോസിയേഷനായ ഫിഫ്പ്രോയുടെ ലോകത്തെ ലോക ഇലവനിൽ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുമില്ല. നേരത്തെ പുറത്തുവിട്ട ചുരുക്കപ്പട്ടികയിൽ ഇരുവരും ഉണ്ടായിരുന്നുവെങ്കിലും അന്തിമ ഇലവനിൽ ഇടം നേടാൻ സാധിച്ചില്ല.
20 വർഷത്തിനിടെ ആദ്യമായാണ് ലയണൽ മെസ്സിയില്ലാത്ത ലോക ഇലവൻ ഫിഫ്പ്രോ തീരുമാനിക്കുന്നത്. ആറ് റയൽ മാഡ്രിഡ് താരങ്ങളും, നാല് മാഞ്ചസറ്റർ സിറ്റി താരങ്ങളും ഇലവനിൽ ഇടം നേടിയപ്പോൾ ലിവർപൂളിൽ നിന്നും ഒരാൾ ടീമിലെത്തി. ബാഴ്സയിലും സ്പെയ്നിലുമായി മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്സലോണയുടെ സ്പാനിഷ് താരം ലാമിൻ യമാലിന് അന്തിമ ഇലവനിൽ ഇടം നേടാൻ കഴിഞ്ഞില്ല. ചെൽസിയുടെ ഇംഗ്ലണ്ട് താരം കോൾ പാമറിനും ഇടം ലഭിച്ചില്ല.
ഫിഫ്പ്രോ പുരുഷ ടീം: ഗോൾകീപ്പർ-എഡേഴ്സൺ, ഡിഫൻഡർമാർ- ഡാനി കാർവഹാൽ, വിർജിൽ വാൻ ദെയ്ക്, അന്‍റോണിയോ റുഡിഗർ, മിഡ്ഫീൽഡർമാർ- ജൂഡ് ബെല്ലിങ്ഹാം, കെവിൻ ഡിബ്രുയ്നെ, ടോണി ക്രൂസ്. റോഡ്രി, ഫോർവേഡ്- എർലിങ് ഹാലണ്ട്, വിനിഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.