ഹാവൂ, ആശ്വാസം; മുംബൈക്ക് ആദ്യ ജയം

മും​ബൈ: എട്ട് തുടർ തോൽവികളോടെ ടൂർണമെന്റിൽനിന്ന് ഏകദേശം പുറത്തായ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഐ.പി.എല്ലിൽ ആ​ദ്യ ജ​യം. രാജസ്ഥാൻ റോയൽസിനെയാണ് അഞ്ച് വിക്കറ്റിന് മുംബൈ തകർത്തത്.

സൂര്യകുമാർ യാദവ് (51), തിലക് വർമ (35), ഇഷൻ കിഷൻ (26), ടിം ഡേവിഡ് (20*) എന്നിവരു​ടെ ബാറ്റിങ്ങാണ് മുംബൈക്ക് തുണയായത്. രണ്ട് റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും നിരാശപ്പെടുത്തി. 

ആ​ദ്യം ബാ​റ്റു​ചെ​യ്ത രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് 158 റ​ൺ​സെ​ടു​ത്തത്. ത​ക​ർ​പ്പ​ൻ ഫോം ​തു​ട​രു​ന്ന ജോ​സ് ബ​ട്‍ല​റു​ടെ ബാ​റ്റി​ങ് (52 പ​ന്തി​ൽ 67) ആ​ണ് രാ​ജ​സ്ഥാ​ന് പൊ​രു​താ​വു​ന്ന സ്കോ​ർ സ​മ്മാ​നി​ച്ച​ത്. നി​യ​ന്ത്ര​ണ​ത്തോ​ടെ പ​ന്തെ​റി​ഞ്ഞ മും​ബൈ ബൗ​ള​ർ​മാ​ർ കാ​ര്യ​മാ​യ സ്വാ​ത​ന്ത്ര്യ​മ​നു​വ​ദി​ക്കാ​തി​രു​ന്ന​താ​ണ് രാ​ജ​സ്ഥാ​നെ കു​ഴ​ക്കി​യ​ത്.

ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ റി​ലെ മെ​റ​ഡി​ത്തും ഋ​ത്വി​ക് ഷോ​കീ​നു​മാ​ണ് മും​ബൈ ബൗ​ള​ർ​മാ​രി​ൽ തി​ള​ങ്ങി​യ​ത്. ഡാ​നി​യ​ൽ സാം​സും അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ കു​മാ​ർ കാ​ർ​ത്തി​കേ​യ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ഇ​ടം​കൈ​യ​ൻ സ്പി​ന്ന​റാ​യ കാ​ർ​ത്തി​കേ​യ നാ​ലോ​വ​റി​ൽ 19 റ​ൺ​സ് മാ​ത്ര​മേ വ​ഴ​ങ്ങി​യു​ള്ളൂ. രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണും (16) ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നും (15) ഡാ​രി​ൽ മി​ച്ച​ലി​നും (17) തു​ട​ക്കം മു​ത​ലാ​ക്കാ​നാ​യി​ല്ല.

അ​വ​സാ​ന ഘ​ട്ട​ങ്ങ​ളി​ൽ അ​ടി​ച്ചു​ത​ക​ർ​ക്കാ​ൻ ക​ഴി​വു​ള്ള ഷിം​റോ​ൺ ഹെ​റ്റ്മെ​യ​റി​ന് 14 പ​ന്തി​ൽ പു​റ​ത്താ​വാ​തെ ആ​റു റ​ൺ​സെ​ടു​ക്കാ​നേ ആ​യു​ള്ളൂ. തു​ട​ക്ക​ത്തി​ൽ ത​പ്പി​ത്ത​ട​ഞ്ഞ ബ​ട്‍ല​ർ അ​വ​സാ​നം സ്പി​ന്ന​ർ ഷോ​കീ​ന്റെ ഒ​​രോ​വ​റി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു സി​ക്സ​ടി​ച്ചാ​ണ് സ്കോ​റു​യ​ർ​ത്തി​യ​ത്.

Tags:    
News Summary - First win for Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.