ന്യൂഡൽഹി: ഐ.പി.എൽ ക്രിക്കറ്റ് മേള കൊടിയിറങ്ങിയിട്ട് ഒരാഴ്ചയായി. ഐ.എസ്.എൽ ഫുട്ബാൾ മത്സരങ്ങൾ 20ാം തീയതി മുതൽ കൊടിയേറാൻ പോകുകയാണ്. എന്നാൽ രണ്ടിേൻറയും സംപ്രേക്ഷണ അവകാശമുള്ള സ്റ്റാർ സ്പോർട്സ് ഇതൊന്നും അറിഞ്ഞ മട്ടില്ല. ചാനലിൽ ഐ.പി.എൽ ഹൈലൈറ്റ്സുകളും ഫേസ്ബുക് പേജിൽ ക്രിക്കറ്റ് വാർത്തകളും യഥേഷ്ടം തുടരുകയാണ്.
ഇതോടെ സഹികെട്ട ഫുട്ബാൾ ഫാൻസ് ഒടുവിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി. ക്രിക്കറ്റ് വിശേഷങ്ങൾ നിർത്തി ഫുട്ബാൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം കനക്കുന്നത്. സ്റ്റാർ സ്പോർട്സിൻെറ ഫേസ്ബുക്ക് പേജിലാണ് കാര്യമായ പ്രതിഷേധം നടക്കുന്നത്. സ്റ്റാർ സ്പോർട്സിൻെറ പേരുമാറ്റി സ്റ്റാർ ക്രിക്കറ്റ് ആക്കണമെന്നും നിരവധി പേർ കമൻറ് ചെയ്തു.
നിരവധി പേർ പ്രതിഷേധവുമായി എത്തിയതോടെ ഐ.എസ്.എൽ ഹൈലൈറ്റ്സുകളും കാണിക്കുമെന്ന് സ്റ്റാർ സ്പോർട്സ് ഉറപ്പുനൽകുന്നുണ്ട്. ഐ.പി.എൽ കാഴ്ചകൾക്ക് വലിയ പ്രേക്ഷകരുണ്ടെന്നത് തന്നെയാണ് സ്റ്റാറിനെ വീണ്ടും വീണ്ടും കാണിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ വർഷത്തെ ഐ.പി.എല്ലിൽ നിന്നും സ്റ്റാർ ഇന്ത്യ പരസ്യവരുമാനത്തിലൂടെ മാത്രം 2500 കോടി നേടി. ടെലിവിഷൻ പരസ്യത്തിൽനിന്നും 2250 കോടിയും ഹോട്ട്സ്റ്റാറിൽനിന്ന് 250 കോടിയോളവും പരസ്യവരുമാനം ലഭിച്ചതായാണ് വിവരം.
ടൂർണമെൻറ് ആരംഭിക്കുന്നതിന് മുമ്പ് 18 സ്േപാൺസർമാരുമായി സഹകരിക്കുകയും 117ഓളം പരസ്യദാതാക്കളുമായി കരാർ ഒപ്പിടുകയും ചെയ്തിരുന്നു. 13 എയർ സ്പോൺസർമാരുമായും സ്റ്റാർ ഇന്ത്യ കരാറിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.